കരയാൻ ഒരു മനസ്സുണ്ടോ?
കരുതാൻ ഒരു കർത്തൻ ഉണ്ട്.
വളരെ വേദനയോട് കൂടെ ആയിരുന്നു അയാൾ ആ തോടിന് അരികിൽ ഇരുന്നത്. ആ വലിയ അരുളപ്പാടിനു മുൻപിൽ ഇറങ്ങിത്തിരിച്ച ശേഷം ഇത് പോലെയൊരു പ്രതിസന്ധി നേരിടേണ്ടിവരും എന്ന് ഒരു പക്ഷെ അയാൾ ചിന്തിച്ചുകാണുകയില്ല.
ദേശത്ത് മഴയും മഞ്ഞും ഇല്ലാത്തതിനാൽ
കേരീത്തിലെ ആ തോടും വറ്റി വരണ്ടിരിക്കുന്നു. അപ്പം കൊണ്ട് വന്നിരുന്ന കാക്ക ആകട്ടെ വന്നിട്ട് ദിവസങ്ങളായി..
ഇനി എങ്ങന മുൻപോട്ട്?
കയ്യിൽ ഇരുന്നതും കരുതിവെച്ചതും എല്ലാം ഒരിക്കലും നിനക്കാത്ത വേളയിൽ ഇല്ലാത്തയായിരിക്കുന്നു.
ശെരിയാണ് ഇനി എങ്ങനെ മുൻപോട്ടു? നമ്മളിൽ പലരും ചോദിച്ചുപോകുന്ന സന്ദർഭം.
ഉള്ളു നുറുങ്ങുന്ന അവസ്ഥയുടെ അങ്ങേ തലേയ്ക്കൽ അതാ ഒരു പിടി മാവും ഒരു തുരുത്തി എണ്ണയും.
അവസാനമായി ഭക്ഷിച്ചു വിശപ്പടക്കാൻ ശേഷിച്ച ഇവ കരുതി വെച്ച
സാറാഫാത്തിലെ ആ സ്ത്രീയും നല്ല ഒരു നാളെ സ്വപ്നം കാണുവാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.
എന്നാൽ കേരീത്തിൽ നിന്നും ദൈവീക
വാക്ക് കേട്ട് വന്നവന്റെ വിശപ്പടക്കാൻ അവർക്ക് സാധിച്ചപ്പോൾ കലത്തിലെ മാവും കലശത്തിലെ എണ്ണയും തീർന്നു പോകാതെ ഏറിയ നാൾ അവളും, അവളുടെ വീട്ടുകാരും അഹോവൃത്തി കഴിച്ചു.
ഇനി എങ്ങനെ മുൻപോട്ടു എന്ന് ചിന്തചിച്ചിരിക്കുന്ന ഏലിയാവും,
ഉള്ളത് കഴിച്ചു വിശപ്പടക്കാൻ തയാറാക്കുന്ന സാറാഫാത്തിലെ വിധവയും ഒന്ന് കണ്ണോടിച്ചാൽ നമ്മുടെ ഇടയിലും ഉണ്ട്.
ഒരു വശത്തു എല്ലാം അവസാനിച്ചു എന്ന് നാം കരുത്തുമ്പോൾ മറുവശത്ത് ഏലിയവിന് ആഹാരം കൊടുക്കുവാൻ ഒരു വിധവയും, വിധവയുടെ സ്ഥിതി മാറ്റുവാൻ ഒരു ഏലിയാവിനെയും ദൈവം കരുതി എന്ന് നാം മറന്നു പോകരുത്..
നാളെക്കായി ഉള്ള നമ്മുടെ കരുതലും, കാക്കയുടെ വരവും, കേരീത്തിലെ വെളളവും എല്ലാം ഒരിക്കൽ നിന്നുപോയേക്കാം കരയാൻ തയ്യാറാകൂ കരുതുന്ന ഒരു കർത്തൻ ഉണ്ട്..