അസതോമ സത്ഗമയ
ആർഷഭാരത സംസ്ക്കാരത്തിന്റെ തനിമ വിളിച്ചറിയിക്കുന്ന അസതോമ സത്ഗമയ എന്നത് ബൃഹദരണ്യക ഉപനിഷത്തിലെ
ഒരു സമാധാന പ്രാർത്ഥന ഗാനമാണ്. ഇന്ത്യക്കാർ പലരും ഇത് മതപരമായ ഒത്തുചേരലുകളിലും, സാമൂഹിക പരിപാടികളിലും ഒരു പ്രാർത്ഥന ഗാനമായിയി പാടാറുണ്ട്.
ഓം അസതോമാ സത്ഗമയ |
തമസോമാ ജ്യോതിർ-ഗമയ |
മൃത്യോമാ അമൃതം ഗമയ |
ഓം ശാന്തിഹ് ശാന്തിഹ് ശാന്തിഹ് |
(From ignorance, lead me to truth;
From darkness, lead me to light;
From death, lead me to immortality
Om peace, peace, peace)
(യേശുക്രിസ്തുവിൻറ ജനനത്തിന് വളരെ വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതായ ഈ പ്രാർത്ഥന വിഷയങ്ങൾക്ക് യേശുക്രിസ്തുവിലൂടെ മാത്രമാണ് പൂർണ്ണമായ ഒരു ഉത്തരം ( പരിഹാരം) നൽകപ്പെട്ടിരിക്കുന്നത് എന്നതാണ് വാസ്തവം)
1.ഓം അസതോമാ സത്ഗമയ
(ദൈവമേ) എന്നെ (അസത്യത്തിന്റെ ലോകത്ത്നിന്ന്) (നിത്യതയുടെ) യാഥാർത്ഥ്യത്തിലേക്ക് നയിക്കേണമേ.
മനുഷ്യനെ അസത്യത്തിൽ നിന്ന് മോചിപ്പിച്ച് നിത്യജീവൻ നല്കുവാൻ യേശുക്രിസ്തു എന്ന സത്യദൈവത്തിന് മാത്രമെ കഴിയുകയുള്ളു എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
യോഹ. 8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു. യോഹ.14:6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.യോഹ.3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. പ്രവൃ. 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.1 തിമൊ. 2:5-6 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
- തമസോമാ ജ്യോതിർ-ഗമയ
എന്നെ അജ്ഞതയിൽ നിർത്താതെ (ആത്മീയ അറിവിന്റെ)
സത്യവെളിച്ചത്തിലേക്ക് നയിക്കേണമേ.
മനുഷ്യനെ അജ്ഞതയിൽ നിന്ന് മോചിപ്പിച്ച് ആത്മീയ അറിവിന്റെ സത്യവെളിച്ചത്തിലേക്ക് നയിക്കുവാൻ യേശുക്രിസ്തു എന്ന സത്യദൈവത്തിന് മാത്രമെ കഴിയുകയുള്ളു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. മത്താ.4:15 ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”യോഹ. 8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.1പത്രൊ 2:9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
- മൃത്യോമാ അമൃതം ഗമയ
എന്നെ മരണത്തിന്റെ ലോകത്ത് നിന്ന് (സ്വയം തിരിച്ചറിവിന്റെ) അമർത്യതയുടെ ലോകത്തേക്ക് നയിക്കേണമേ.
മനുഷ്യനെ മരണത്തിന്റെ ലോകത്ത് നിന്ന് മോചിപ്പിച്ച് അമർത്യതയുടെ ലോകത്തേക്ക് നയിക്കുവാൻ യേശുക്രിസ്തു എന്ന സത്യദൈവത്തിന് മാത്രമെ കഴിയുകയുള്ളു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. യോഹ. 11:25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. യോഹ. 11:26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.1കൊരി. 15:54-57 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
- ഓം ശാന്തി ശാന്തി ശാന്തി
ദൈവമേ, സമാധാനം, സമാധാനം, സമാധാനം.
യേശുക്രിസ്തു സമാധാനത്തിന്റെ പ്രഭുവാണ്. യെശ 9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. ലൂക്കോ.24:36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.)യോഹ.14:27 സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.മത്താ. 5:9 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
യേശുക്രിസ്തു സമാധാനത്തിന്റെ ദൈവമാണ്.ഫിലി.4:9 എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
(പാസ്റ്റർ ബാബു പയറ്റനാൽ)