ആകയാൽ നാം എന്തു പറയേണ്ടു ? കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്കുക എന്നോ ? ഒരുനാളും അരുത്. പാപ സംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ ? റോമർ 6: 1,2
പാപം ചെയ്യരുത് എന്നു പറഞ്ഞു തുടങ്ങുന്ന ഈ അധ്യായം പാപത്തെ കുറിച്ചും കൃപയെ കുറിച്ചും പ്രധാനമായും പ്രതിബാധിക്കുന്നു.
റോമർ 5:20 വാക്യത്തിന്റെ അവസാന ഭാഗത്ത് പറയുന്നു “പാപം പെരുകിയെടത്ത് കൃപ അത്യന്തം വർദ്ധിച്ചു…” ഈ വാക്യം വായിക്കുന്ന ചിലരുടെയെങ്കിലും മനസിൽ പാപം ചെയ്താൽ കൃപ വർധിക്കുമോ എന്നൊരു ചിന്ത വന്നേക്കാം എന്നാൽ പാപം ചെയ്യാതെ ഇരിക്കാനുള്ള കൃപയാണ് വർധിക്കുന്നത് എന്നണ് നാം മനസിലാക്കേണ്ടതുണ്ട്.
3 മത്തെ വാക്യം പറയുന്നു |”യേശു ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളകുവാൻ സ്നാനം എറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലേയോ ” എന്താണിതിന്റെ അർത്ഥം നാം സ്നാനപ്പെട്ടപ്പോൾ പാപ സംബന്ധമായി മരിച്ചു എന്നും ഇനി യേശു ക്രിസ്തുവിനായി ആണ് ജീവിക്കേണ്ടത് എന്നുമാണ് മനസിലാക്കേണ്ടത്.
അതുകൊണ്ടു ഇനി നമ്മൾ പാപത്തിന് അടിമപെടാതെ നമ്മുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായി ദൈവത്തിന് സമർപ്പിക്കുക. ദൈവം നമ്മുക്ക് തന്നത് എല്ലാം ദൈവത്തിന്റെ നാമ മഹത്വത്തിനായി തീരട്ടെ….
അതിനായി ദൈവ കൃപ ഈ ദിവസങ്ങളിൽ അധികമായി ദൈവത്തിൽ നിന്ന് പ്രാപിക്കാം. ഇങ്ങനെ നാം കൃപയകൾ അധിതർ അയാൽ പാപത്തിന് നമ്മളിൽ കതൃത്വം നടത്തൻ കഴിയുകയില്ല.
നാം പാപം ചെയ്യുന്നതിന് മുൻപ് ഒരു കാര്യം ചിന്തിക്കണം. എന്തിനാണ് പാപം ചെയ്യുന്നത്? അതുകൊണ്ടു എന്താണ് നേട്ടം ഉള്ളത്?
ബൈബിൾ പറയുന്നു അത്കൊണ്ട് ഒരു നേട്ടവും ഇല്ല എന്നു മാത്രമല്ല അത് ലജ്ജ വരുത്തുന്നു എന്നു ഈ അധ്യായത്തിൽ കാണുന്നു. അതിന്റെ അവസാനം മരണം ആണെന്ന് പൗലോസ് നമ്മളെ ഓർമ്മിപ്പിക്കുന്നു. എന്നാൽ പാപത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചവർ ദൈവത്തിന് ദാസന്മാർ ആയിരിക്കയാൽ നമുക്ക് ലഭിക്കുന്ന ഫലം വിശുദ്ധികരണവും അതിന്റെ അന്തം നിത്യജിവനും ആകുന്നു എന്നു പൗലോസ് റോമാ സഭയിലുള്ളവരെ പ്രബോധിപ്പിച്ചു എഴുതുന്നു.
അത്കൊണ്ട് നമ്മുടെ ഈ ജിവിതയാത്രയിൽ എപ്പോഴും ഒരു കാര്യം ഓർക്കാം “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപവരമോ കർത്താവായ യേശുക്രിസ്തുവിൽ നിത്യ ജീവൻ തന്നെ.