ഉടമസ്ഥന് ഉപയോഗമുള്ളവൻ | പാസ്റ്റർ ജോയി പെരുമ്പാവൂർ

യൂസ് ലെസ് ….. മറ്റുള്ളവരിൽ നമുക്കുളള  പ്രതീക്ഷകൾ വെറുതെയായി എന്നു തോന്നുമ്പോൾ    അറിയാതെ വായിൽ വരുന്ന ഒരു വാക്കാണ്  യൂസ് ലെസ് ……

പ്രയോജനമില്ലാത്തവൻ …. ഉപകാരമില്ലാത്തവൾ എന്നൊക്കെയാണ് ഈ വാക്കുക്കെണ്ട് അർത്ഥമാക്കുന്നത് .മാതാപിതാക്കളിൽ നിന്നോ ,മേലുദ്യോഗസ്ഥരിൽ നിന്നോ , ഇനിയിപ്പോൾ കൂട്ടുകാരിൽ നിന്നായാൽ പോലും , ഇങ്ങനെ ഒരു പേര് ചാർത്തി കിട്ടുന്നത് ഗതികേടാണ് . പരാജയമാണ്.

തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന് പുലർച്ചയ്ക് പുറപ്പെട്ട വീട്ടുടയവന്റെ ഉപമയിൽ , ചന്തയിൽ മിനക്കെട്ടു നിൽക്കുന്ന ചിലരെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് ( മത്തായി. 20.3 ).

ഒരു പണിയുമില്ല. ആർക്ക് വേണമെങ്കിലും കേറി ആടാനുള്ള വേദിയായി ജീവിതം ഒഴിച്ചിട്ടിരിക്കുന്നവർ … പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ല. ആർക്കും വിലക്കെടുക്കാവുന്ന അനാഥാവസ്ഥ .

ഇതാണ് ഈ തലമുറ നേരിടുന്ന സത്വ പ്രതിസന്ധി .

കലാലയങ്ങളിൽ നിന്നും രാഷ്ട്രീയത്തെ പടിയിറക്കാൻ ശ്രമിച്ചപ്പോൾ യുവ കേസരികൾ ഇപ്പോൾ മത ശക്തികളുടെ പിടിയിലായി . വർഗീയതയുടെ കൂലിപ്പട്ടാളമായി . മൂല്യബോധമില്ലാത്ത  ,ദിശാബോധം നഷ്ടപ്പെട്ട സമൂഹമായി കേരളം മാറുകയാണോ?

ഉപമയിലെ മിനക്കേട്ടുകാരെ തോട്ടത്തിലെ വേലയ്ക്കായ് വീട്ടുടയവൻ വിലക്കെടുത്തപ്പോഴാണ് അവരുടെ അനിശ്ചിതാവസ്ഥയ്ക് അറുതി വന്നത് .

കർത്താവ് നമ്മെ വിലയ്ക്ക് വാങ്ങിയല്ലൊ …. നമ്മൾ ഭാഗ്യവാൻമാരാണ് .നമ്മുടെ അനിശ്ചിതാവസ്ഥ മാറി . നമ്മൾ സനാഥരായി. “”…. കുഞ്ഞാടേ ,നീ അറുക്കപ്പെട്ടു .നിന്റെ രക്തം ക്കെണ്ട്  സർവ്വ ഗോത്രത്തിലും ഭാഷയിലും  വംശത്തിലും ജാതിയിലും ഉള്ളവരെ നീ ദൈവത്തിനായ് വിലയക്ക് വാങ്ങി . ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതൻമാരും ആക്കി വെച്ചു. “”( വെളിപ്പാട്. 5: 9_10 ).  എന്നിട്ടും നമ്മൾ മിനക്കെട്ടു നിൽക്കുന്നവരാണെങ്കിൽ അതിൽ പരം നന്ദികേടും ഗതികേടും മറ്റെന്താണ് .

നാട്ടിൻപുറങ്ങളിൽ ഒരു ടോർച്ചൊക്കെ സ്വന്തമായുള്ളത് അഭിമാനമായി കരുതിയ ഒരു കാലമുണ്ടായിരുന്നു. ചിലർ വൈകുന്നേരങ്ങൾ ചിലവഴിക്കാൻ ടോർച്ചുമായി കവലയിലേക്കിറങ്ങും . കൊച്ചു കൊച്ചു തർക്കങ്ങൾ മൂത്ത് ചിലപ്പോൾ അടിപിടിയൊക്കെ ഉണ്ടാകും. അപ്പോൾ എതിരാളിക്ക് ഒരു ഇടിയൊക്കെ കൊടുക്കാൻ ചിലപ്പോൾ ടോർച്ച് ഒരു ആയുധമായി ഉപയോഗിക്കും .

കേടുവന്ന ടോർച്ച് ,ബാറ്ററി ഇടുന്ന ഭാഗം, പൈസ ഇട്ടു് സൂക്ഷിക്കാൻ കുട്ടികൾ കാശ് കൂടുക്കയായും ഉപയോഗിക്കും .പേപ്പർ പറന്നു പോകാതെ പേപ്പർ വെയ്റ്റായിട്ടും ടോർച്ച് ഉപയോഗിക്കാം .

പക്ഷെ കമ്പനി ടോർച്ച് ഉണ്ടാക്കിയത് ഇതിനൊന്നുമല്ല. ഇരുട്ടിൽ ,ആവശ്യം വരുമ്പോൾ വെളിച്ചം തരാനാണ് ടോർച്ച് ഉണ്ടാക്കിയിരിക്കുന്നത് . സൃഷ്ടിതാവിന്റെ ഉദ്ദേശ്യം അത് മാത്രമാണ്. മറ്റെന്തിന് വേണ്ടി ഉപയോഗിച്ചാലും അത് സൃഷ്ടിച്ചവന്റെ പദ്ധതിയുടെ ഭാഗമല്ല. നിർമ്മിച്ച വ ന്റെ ഉദ്ദേശ്യം നടക്കാത്തിടത്തോളം കാലം എന്തൊക്കെ ചെയ്തു എന്നു പറഞ്ഞാലും പരമമായ ഉദ്ദേശ്യത്തിൽ അതൊക്കെ “യൂസ് ലെസു് “ആണ്.

നമ്മൾ ഒരിക്കലും അങ്ങനെ ആകരുത് .നമ്മൾ ഉടമസ്ഥന് ഉപയോഗമുള്ള മാനപാത്രമാകണം എന്നാണ് തിരുവചനം നമ്മെ പ്രബോധിപ്പിക്കുന്നത് .( 2 തമോഥി.2.21).

ദൈവം തന്റെ പ്രവർത്തിച്ചിട്ടുള്ളത് ശേഷിയും ശേമുഷിയും ഉള്ള ചെറുപ്പക്കാരെയാണ് .നമ്മുടെ നാഥനായ യേശു കർത്താവ് കത്തുന്ന യൗവ്വനത്തിൽ തന്റെ ജീവിത ദൗത്യം പൂർത്തീകരിച്ചു .

രാഷ്ടീയ സാമൂദായിക സംഘടനകൾ പടവുകൾ ചവുട്ടിക്കയറാൻ ഉപയോഗിക്കുന്നത് ചെറുപ്പക്കാരെയാണ്. കൊള്ളാനും കൊടുക്കാനും ചാകാനും തയ്യാറുള്ള യുവ സൈന്യത്തെ കൂടാതെ ഇവിടെ പിടിച്ചു നിൽക്കാനാവില്ല എന്ന് ഏതു പ്രസ്ഥാനത്തിനും നന്നായി അറിയാം . സഭയുടെ നട്ടെല്ലാണ് യുവജനം .

അതുകൊണ്ട് നമ്മുടെ സൃഷ്ടിവായ ദൈവത്തിന് നമ്മെ കുറിച്ചുള്ള പദ്ധതി തിരിച്ചറിയാൻ നമ്മൾ മനസു വെയ്ക്കണം . എന്നിട്ട് സ്വയത്തിന്റെ താൽപര്യങ്ങൾ മാറ്റി വെച്ച് ദൈവഹിതം ചെയ്യുവാൻ സമർപ്പിക്കണം.

യൗവ്വനം ഒരാളുടെ നല്ല കാലമാണ്. ഏറ്റവും നല്ലത് ദൈവത്തിന് കൊടുക്കുന്നതാണ്  ദൈവത്തോട്ടുള്ള സ്നേഹം .

ദൈവീക ഉദ്ദേശത്തിൽ “യൂസ് ഫുൾ” ആകുവാൻ നമ്മുടെ ഭാഗത്ത് നിന്ന് ചില ഒരുക്കങ്ങൾ ആവശ്യമാണ് .Make yourself more useful.

എങ്ങനെ?

“ഇവയെ വിട്ടകന്ന് തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗ്യവുമായ നല്ല വേലയ്ക്കൊക്കെയും  ഒരുങ്ങിയിരിക്കുന്ന മാനപാത്രമായിരിക്കും .(  തിമോഥി .2.21).

 

നമ്മെ അശുദ്ധരാക്കുന്ന എല്ലാ കാര്യവും വിടണം …. പിന്നെ അകലണം . അങ്ങനെ വിട്ടകന്ന് സ്വയം വെടിപ്പാക്കണം .ഏതെല്ലാം വിടണം ….?

ഒന്ന്. യൗവ്വന മോഹങ്ങൾ വിട്ട് ഓടണം ( 22 ).

അതിരും വരമ്പുമില്ലാതെ പാറി നടക്കുന്നവയാണ് യൗവ്വനമോഹങ്ങൾ. അത് അശുദ്ധ ചിന്തകളിലേക്കും കർമ്മങ്ങളിലേക്കും നമ്മെ കൊണ്ടു പോകും . മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കും. പാപം നമ്മെ പരസ്യ കോലമാക്കും . യൗവ്വനമോഗങ്ങളെ വിട്ടു ഓടുക . രക്ഷപെടുക . വിശുദ്ധരാവുക.

രണ്ട് .അനീതി വിട്ട് അകന്നു കൊള്ളുക ( 19 ).

ദൈവീക പ്രമാണങ്ങൾക് കീഴടങ്ങാതെ നമ്മൾ ചെയ്യുന്നതെല്ലാം അനീതിയാണ് . ദൈനംദിന ജീവിതത്തിൽ വചനം നമുക്കൊരു ഗൈഡ് ആണ് .ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ വ്യവസ്ഥകളും പെരുമാറ്റ ശൈലികളും ഉണ്ട്. അതിന് വിരുദ്ധമായി വരുന്നതെല്ലാം അനീതിയാണ് . ദൈവത്തിൽ ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കുന്നതാണു് നീതി.

മൂന്ന് . ഭക്തി വിരുദ്ധമായ വൃഥാ ലാപങ്ങൾ വിട്ടകലണം.

വാക്കു പെരുപ്പത്താൽ ലംഘനമുണ്ട്. നല്ല തമാശകൾ തീരുമ്പോൾ ചീത്ത തമാശയിലേക്ക് നീങ്ങും. ദൈവം നമുക്ക് രണ്ട് ചെവി തന്നപ്പോൾ ഒരു വായ് മാത്രമേ തന്നീട്ടുള്ളു എന്നോർക്കുക .സംസാരം സൂക്ഷിക്കുക .

ഇങ്ങനെ വിടേണ്ടതെല്ലാം വിട്ട് , തന്നെത്താൻ വെടിപ്പാക്കി നല്ലത് ചെയ്യൂവാൻ ഒരുങ്ങിയിരുന്നാൽ താങ്കൾ ഉടമസ്ഥന് ഉടമസ്ഥന് ഉപയോഗമുള്ളവനായിരിക്കും .സമൂഹത്തിനും സഭയ്ക്കും കടുംബത്തിനും പ്രയോജനമുള്ളവനായിരിക്കും .

അതെ യൂസ് ഫുൾ ആവുക .

യൂസ് ലെസ് ആകാതിരിക്കുക .

 

Comments (0)
Add Comment