ഭാവന | കൊറോണയ്ക്ക് പറയാനുള്ളത്; ഇത് മാത്രം

ദൈവം അയച്ചിട്ട് ഒരു വ്യാധി വന്നു. അതിന് മിസ്റ്റർ കൊറോണ (മിസ്റ്റർ കോവിഡ്) എന്നു പേരാകുന്നു. വന്നതിൻ്റെ പ്രധാനപ്പെട്ട ഉദ്ദേശം ദൈവകൃപ നഷ്ടപ്പെട്ട പരിശുദ്ധാത്മാവിന് സ്ഥാനമില്ലാത്ത ഇന്നത്തെ
പെന്തക്കോസ്ത് സഭകൾ ഉൾപ്പടെയുള്ള ക്രിസ്തീയ ലേബലുകളിൽ അറിയപ്പെടുന്ന ലോകത്തിലെസകല സഭകളുടേയും കൂടി വരവിനായി അതാതു സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങൾ
പൂർണ്ണമായി നിറുത്തിവയക്കണമെന്നും കർത്താവ് പറയുന്നതു വരെ ഈ കെട്ടിടങ്ങൾ ഒന്നും തുറക്കരുതെന്നും ആരാധന സംബന്ധിച്ച കാര്യങ്ങളിൽ കൈവെച്ചു പോകരുതെന്നും
അറിയിക്കുവനായിരുന്നു.
പക്ഷേ ഈ കെട്ടിടങ്ങളിൽ നേരിട്ടു പോയി അവിടത്തെ അവിശ്വാസികളേക്കാൾ കഷ്ടമായ വിശ്വാസികളേയും നടത്തിപ്പ് കാരേയും കണ്ടപ്പോൾ കോവിഡിനു തോന്നി ഇത് പ്രാർത്ഥനാലയങ്ങൾ അല്ല കള്ളൻമാരുടെ ഗുഹകളാണ്.ഈ ഉത്തരവുമായി ചെല്ലുന്ന തന്നെ അവർ ഒരു പരുവമാക്കും എന്നു മനസ്സിലാക്കിയ മിസ്റ്റർ കോവിഡ് ഭയം മൂലം അവരെ വിട്ടിട്ട് ഇവരെ മര്യാദ പഠിപ്പിക്കണമെങ്കിൽ എന്തു ചെയ്യണമെന്ന് ആലോചിച്ചു പ്രാർത്ഥിച്ചു.
രാഷ്ട്രത്തലവന്മാരോടു പറഞ്ഞ് അവരെക്കൊണ്ട് പ്രത്യേക നിയമമുണ്ടാക്കി
ഇവന്മാരെ പേടിപ്പിച്ചു നിർത്തിയാൽ മാത്രമേ ഇവർ ഈ കെട്ടിടങ്ങൾ പൂട്ടി കച്ചവടം ഒക്കെ നിർത്തി വീട്ടിൽ അടങ്ങിയിക്കു എന്നു മനസ്സിലായി. അങ്ങനെ മിസ്റ്റർ കോവിഡ് അതാത് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുമായി പ്രത്യേക മീറ്റിംഗുകൾ സംഘടിപ്പിച്ചെങ്കിലും ഇവനാരാ നമ്മളോട് ഇത് കല്പിക്കാൻ ഈ
“കുരുട്ട് വൈറസ് “എന്നു പറഞ്ഞ് ആദ്യം ആരുംവഴങ്ങിയില്ല, പകരം പുച്ഛിച്ചു തള്ളി.
എന്നാൽ മിസ്റ്റർ കോവിസ്
തൻ്റെ തനി സ്വരുപം (ആകൃതിയും പ്രകൃതിയും) പുറത്തെടുത്തപ്പോൾ ഇത്
സാധാരണ ആളല്ല എന്ന് പുച്ഛിച്ചവിദ്വാൻമാർക്ക്
മനസ്സിലായി. ആളെ വേണ്ട പോലെ മനസ്സിലായപ്പോൾ നേതാക്കന്മാർ മൂത്രമൊഴിക്കാൻ തുടങ്ങി.അവർ താണു വീണുപറഞ്ഞു, ഞങ്ങൾ ഏത് ആരാധനാലയും പൂട്ടിച്ചു തരാം ,ഇനി
കോവിഡ് ഏമാൻ പറയുന്നതു വരെ തുറപ്പിക്കത്തുമില്ല.
അപ്പോൾ കോവിഡ് പറഞ്ഞു : ഞാൻ പറയുന്നതു് ശ്രദ്ധിക്കുക, അതായത് ഒരേ അഭിപ്രായക്കാരായ ഒന്നോ രണ്ടോ വ്യക്തികൾ ഒന്നിച്ചു ചേർന്ന ശേഷം അവരുടെ അതേ അഭിപ്രായവും ലക്ഷ്യവുമുള്ള കുറേ വ്യക്തികളേക്കൂടെ കണ്ടു പിടിച്ച് വലിയ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൻ്റെ നേതാവാകുക,
അടുത്ത പടി
പൊതു ജനത്തിൻ്റെ നന്മക്കും ഉദ്ധാരണത്തിനും അനുഗ്രഹത്തിനുമായുള്ള പ്രസ്ഥാനങ്ങൾ ഏതൊക്കെയാണോ അവിടെയൊക്കെ നുഴഞ്ഞുകയറുക, അവിടയുള്ള സകല അധികാരങ്ങളും കൈയ്ക്കലാക്കുക, മുഴുവനും പിടിച്ചടക്കുക, എന്നിട്ട് ഭരണം നടത്തുക .എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുക അല്ലങ്കിൽ ചില എല്ലിൻ കഷണങ്ങൾ ഇട്ടു കൊടുത്ത് കുരയക്കുന്ന
നായ്ക്കളെ ശാന്തരാക്കുന്ന പോലെ അധികാരത്തിൻ്റെ ഒരു കഷണം അവർക്കും കൊടുത്ത് അവരെയും ശാന്തരാക്കും. പിന്നീട്പാവം മനുഷ്യന് കിട്ടേണ്ട നീതിയും ന്യായവും സഹായവും എല്ലാം മുഴുവനായും കാറ്റിൽ പറത്തിക്കളയുന്നു. കർത്താവ് തൻ്റെ സൃഷ്ടിയായ മനുഷ്യർക്ക് ഓരോരുത്തർക്കും തുല്യമായി പങ്കിട്ട് അനുഭവിപ്പാൻ കൊടുത്തിരിക്കുന്ന സകല കാര്യങ്ങളും അർഹിക്കുന്നവനുകൂടി കൊടുക്കാതെ തന്നത്താനും കൂടെയുള്ള ഗ്രൂപ്പുകാർക്കും മാത്രമായി കൈക്കലാക്കുകയും
വെട്ടി വിഴുങ്ങുകയും ചെയ്യുന്നു. ഇത് കൂടുതലായി നടക്കുന്നത് കർത്താവിനെ
ആരാധിക്കാനെന്ന പേരിൽ ഉണ്ടാക്കിയിട്ടുള്ള കെട്ടിടങ്ങളുടെ ചുവരുകൾക്കുള്ളിലാണ്.
കർത്താവിൻ്റെപേരിൽ നടക്കുന്ന ഇത്തരത്തിലുള്ള ദൈവഹിതമല്ലാത്ത കാപട്യ പ്രവർത്തികൾ പൂർണ്ണമായി നിറുത്തി
സ്വന്തമായി ദൈവത്തോട് നിലവിളിച്ച് ആത്മാവിലും ജഢത്തിലുമുളള സകല കണ്മഷവും നീക്കി വിശുദ്ധരായി കർത്താവിൻ്റെ വരവിനു വേണ്ടി ഒരുങ്ങുവാനായി ദൈവം കൊടുത്ത സമയമാണ് ഇത്. ആകയാൽ ഈ അവസരം നിങ്ങൾ നഷ്ടപ്പെടുത്തി ദൈവസഭ ഒരുമിച്ച് കൂടുക യോ,ദൈവമക്കൾ കൂടി വരുന്ന കെട്ടിടങ്ങൾ തുറന്ന് അകത്ത്കയറി ആരാധന എന്ന പേരിൽ ഒരാരൊ ഗോഷ്ടികളും തോന്ന്യവാസങ്ങളും കാണിക്കയോ അരുതു്.കപട സന്യാസികളായി ഇനി മുമ്പോട്ടുപോയി
വെറുതേ സമയം കളയാതെ മാനസാന്തരപ്പെടുവിൻ. കർത്താവ് ഒരു ദിവസം വച്ചിട്ടുണ്ട് ,അന്നുവരെ കൊറോണയെന്ന എൻ്റെ
പ്രവർത്തി ഞാൻ തുടരും. കർത്താവ് പറയുമ്പോൾ എൻ്റെ പണി ഞാൻ അവസാനിപ്പിച്ച് ലോകനേതക്കന്മാരോട് അടുത്തതായി നടത്തേണ്ട കാര്യങ്ങളെപ്പറ്റി പറയും.ജനം അല്പമെങ്കിലും താഴ്മ ധരിച്ച് മാനസാന്തരപ്പെട്ട് ദൈവമുമ്പാകെ സമർപ്പിച്ചുവെന്ന് ബോധ്യം വരുമ്പോൾ ദൈവജനം കൂടുന്ന കെട്ടിടങ്ങൾ തുറന്ന് അകത്ത് പ്രവേശിച്ച് പണ്ടത്തെക്കാൾ അനു ഹിക്കപ്പെട്ട രീതിയിൽ ദൈവമായ കർത്താവിനെ ആരാധിപ്പാൻ കർത്താവ് തന്നെ അനുവാദം തരും. അത് അനുഗ്രഹമായിരിക്കും. അതു വരെ മിണ്ടാതെ അടങ്ങിയിരിക്കുക.
ഒരു കാര്യം കൂടി. അതായത് എന്നെ വെറും ഒരു കരട് വൈറസ്സെന്ന നിലയിൽ നിസ്സാരമായിക്കണ്ട് ,
ദൈവം ആഗ്രഹിക്കുന്ന അളവിൽ തമ്മിൽ തമ്മിൽ സ്നേഹിപ്പാനും അന്യോന്യം ഭാരങ്ങൾ ചുമപ്പാനും മറ്റുള്ളവരേയും ശ്രേഷ്ഠരെന്ന് എണ്ണുവാനും മനസ്സു കാണിക്കാതെ
പഴയ പോലെ തന്നെ
അല്പത്വം കാണിച്ച് ദൈവസ്നേഹത്തിലേക്കും ദൈവീക കൂട്ടായ്മയിലേക്കും മടങ്ങി വരാതെ വീണ്ടും തന്നിഷ്ടപ്രകാരമുള്ള ഉടായിപ്പുകളുമായി ദൈവീക പദ്ധതിയെ
മറിച്ച് കളയാൻ ശ്രമിച്ചാൽ
ഭവിഷത്ത് എന്താകുമെന്ന്
എനിക്കോ നിങ്ങൾക്കോ സ്വപ്നത്തിൽ പോലുംചിന്തിപ്പാൻ കഴികയില്ല .കാരണം
മിസ്രയേമിലായിപ്പോയ ദൈവജനത്തിൻ്റെ വിടുതലിനും ദുഷ്ടനായ ഫറവോന് മര്യാദക്കാരനാകാൻ അവസരങ്ങളെ നല്കിയിട്ടും അത് പുച്ഛിച്ചു തള്ളിയ അവനെ തകർത്തു കളയുവാനുമായി കർത്താവ് ഒന്നിനു പുറകേ
മറ്റൊന്നായി പത്ത് ബാധകളെയാണ് അയച്ചതെന്ന് ഇന്നത്തെ
മിടുക്കമാരെല്ലാം ഓർത്തിരിക്കണം.മാനസാന്തരപ്പെട്ട് ദൈവത്തിന് മഹത്വം കൊടുക്കാതെ
എന്തെങ്കിലും സൂത്രപ്പണികളാൽ കൊറോണയേ അങ്ങ് ഇല്ലാതാക്കി ദൈവത്തിന് കൊടുക്കേണ്ട മഹത്വം കൊടുക്കാതെ ജയഭേരി മുഴക്കി ദൈവത്തോട് വെല്ലുവിളിച്ച് ജീവിക്കാനാണ് മനുഷ്യൻ്റെ ഭാവമെങ്കിൽ കൊറോണയേക്കാൾ ശക്തിയുളള പലതിനേയും
മാനവരാശി നേരിടേണ്ടി വരും. അതിനൊന്നും
നില്കാതെ ദൈവകൃപയിൽ ആശ്രയിച്ച് മുന്നോട്ട് പോകുക.

വാൽകഷണം:
ദൈവം വേണ്ടായെന്ന് പറഞ്ഞാലും കേൾക്കാതെ
ഞങ്ങടെ കാര്യങ്ങൾ
ഞങ്ങൾ നോക്കും എന്ന
മനോഭാവമുള്ളവർ
ആരാധനക്കായി വട്ടം
കൂട്ടുമ്പോൾ അവിടെ ആരാധന നടക്കില്ല,
പകരം അഭിപ്രായ വ്യത്യാസവും വെല്ലുവിളിയുംകൂട്ടത്തല്ലുമായിരിക്കും. അതാണ്‌ ഇപ്പോൾ മാനുഷികബുദ്ധിയനുസരിച്ച് ആരാധിപ്പാനായി തുറക്കുന്ന കെട്ടിടങ്ങളിൽ
കണ്ടു വരുന്നത്‌. കഷ്ടമാണ് ഈ കാഴ്ചകൾ
അല്ലാതെ എന്തു പറയാൻ. കർത്താവേ ഞങ്ങളോട്കരുണ കാണിക്കണമേ എന്ന്പ്രാർത്ഥിക്കുന്നു.

Comments (0)
Add Comment