പ്രാർത്ഥനയ്ക്കുള്ള മറുപടി
വ്യത്യസ്ത ദൗത്യങ്ങൾ
ബാബേൽ പ്രവാസത്തിന് അറുതി വരുത്തി കോരേശിന്റെ മനസിനെ ഉണർത്തിയ ദൈവം സെരുബാബേലിന്റെ നേതൃത്വത്തിലുളള ആദ്യ യെഹൂദ്യ സംഘത്തെ യെരുശലേമിലേക്ക് മടക്കി വരുത്തി. യെരുശലേം ദേവാലയം പുനർനിർമ്മാണം നടത്താനാണ് അവർ വന്നത്. രണ്ടാമത്തെ ഗ്രൂപ്പ് എസ്രായുടെ നേതൃത്വത്തിൽ വന്നു. ജനത്തെ ന്യായപ്രമാണം പഠിപ്പിക്കുവാൻ പേർഷ്യൻ ചക്ര വർത്തി ചുമതലപ്പെടുത്തിയാണ് എസ്രായെ അയ ക്കുന്നത്. മൂന്നാമത്തെ വരവ് നെഹമ്യാവിന്റെയാ യിരുന്നു. യെരുശലേമിന് ചുറ്റും തകർക്കപ്പെട്ടു കിടന്ന നഗരമതിൽ പണിയാനായിരുന്നു അത്. ഓരോ വ്യ ക്തികൾക്കും പ്രത്യേക നിയോഗങ്ങളാണ് ദൈവം നൽകി യത്. ഇന്നും അങ്ങനെ തന്നെ.
എസ്രായുടെ പ്രാർത്ഥന
നെഹമ്യാവ് യെരുശലേമിൽ വന്ന ചരിത്രമാണ് ഈ പുസ്തകത്തിന്റെ കാതൽ. തന്റെ സഹോദരനായ ഹനാനിയും കൂട്ടരും വന്ന് യെരുശലെമിന്റെ ദുരവസ്ഥ വിവരിച്ചപ്പോഴാണ് നെഹമ്യാവിന് ദുഃഖവും ഭാരവും ഉണ്ടായത്. എന്നാൽ അതിനും മുമ്പ് മറ്റൊരു കാര്യ മുണ്ട്. അത് നെഹമ്യാവിന് മുമ്പെ വന്ന എസ്രായുടെ പ്രാർത്ഥനയാണ്.
എസ്രാ നേരിട്ട പ്രതിസന്ധി
എസ്രാ വളരെ കണ്ണുനീരോടും പ്രാർത്ഥനയോടും ജന ത്തെ ന്യായപ്രമാണം പഠിപ്പിച്ചു. ആദ്യമൊക്കെ നല്ല ആവേശം ഉണ്ടായിരുന്നെങ്കിലും അന്യജാതിക്കാരോട് ഇടകലർന്ന ജീവിതം പ്രമാണത്തെ അനുസരിക്കുന്നതിന് തടസ്സമായി. യെരുശലേമിന് അടച്ചുറപ്പുള്ള മതിലി ല്ലാത്തത് ദേവാലയത്തിന്റെ പ്രവർത്തനങ്ങളെയും ജനങ്ങളുടെ സംസ്ക്കാരത്തെയും വല്ലാതെ സ്വാധീനിച്ചു. ഇത് മനസിലാക്കി എസ്രാ പ്രാർത്ഥിച്ചിട്ടുണ്ടാകണം. തനിക്ക് മതിൽ പണിയാനുള്ള നിയോഗവും അധികാര വും ഇല്ലായിരുന്നു.
പ്രാർത്ഥനയുടെ മറുപടി
എന്നാൽ എസ്രായുടെ ആഗ്രഹത്തെ മാനിച്ച് ദൈവം നെഹമ്യാവിനെ എഴുന്നേല്പ്പിക്കുന്നു. അല്ലാതെ ഉന്നത ഉദ്യാഗത്തിലിരിക്കുന്ന ഒരു മനുഷ്യൻ പദവികളെല്ലാം ഇട്ടെറിഞ്ഞ് മതിൽ പണിയാനായി ഇറങ്ങിത്തിരിക്കില്ല. അത് പ്രാർത്ഥനയുടെ മറുപടിയാണ്. നെഹമ്യാവിന്റെ കാലത്ത് എസ്രായും യെരുശലേമിൽ ഉണ്ടായിരുന്നു എന്നോർക്കണം. അതേ, ആത്മാർത്ഥവും സ്ഥിരതയും പൂണ്ട പ്രാർത്ഥനകൾക്ക് എന്നും അത്ഭുതകരമായ മറുപടികൾ ലഭിക്കാറുണ്ട്.