നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 11
ഇനിയും പ്രത്യേകമായ വിളി ആവശ്യമോ?
“അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻ മാസത്തിൽ ഒരു ദിവസം ഞാൻ
രാജാവിന്റെ മുമ്പിൽ ഇരുന്ന വീഞ്ഞ് എടുത്ത് അവന് കൊടുത്തു;” (നെഹെമ്യാവു 2:1)
നെഹമ്യാവിന്റെ ദൗത്യം
അർത്ഥശഷ്ടാഹ് രാജാവിനോട് കാര്യം അവതരിപ്പിക്കുന്ന വാക്യമാണിത്. എന്താണ് നെഹമ്യാവിന്റെ ദൗത്യം? യെരുശലേമിലെ മതിൽ പണിയുന്ന
ഉത്തരവാദിത്വമാണത്. മതിൽ മാത്രമല്ല, യെരുശലേമിൽ നിരവധി ആത്മിക ദൗത്യവും നെഹമ്യാവ് പിന്നീട് ചെയ്യുന്നതായി നാം കാണുന്നു.
ദൈവം പറഞ്ഞുവോ
യെരുശലേമിലെ തകർന്ന മതിൽ പണിയാൻ ദൈവം നെഹമ്യാവിനോട് എപ്പോഴെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? ഇല്ല. ഒരു പ്രത്യേക ദർശനമോ ദൈവപത്യക്ഷതയൊ പ്രവാചകശബ്ദമോ നെഹമ്യാവിന് ഉണ്ടായിട്ടില്ല. എന്നാൽ അബ്രഹാമിനോട് അങ്ങനെയായിരുന്നില്ല. തേജോമയനായ ദൈവം അവന്
പ്രത്യക്ഷനായി. മുൾപ്പടപ്പിൽ ദൈവം മോശയ്ക്ക് പ്രത്യക്ഷനായി എന്താണ്
ചെയ്യേണ്ടതെന്ന് വ്യക്തമായി അരുളിച്ചെയ്തു. എന്നാൽ നെഹമ്യാവിന് അങ്ങനെയൊരു വ്യക്തമായ അനുഭവം ഉണ്ടായില്ല.
എപ്പോൾ വിളിച്ചു?
ഹനാനി വന്ന് യെരുശലേമിന്റെ ദാരുണ അവസ്ഥ അറിയിച്ചപ്പോൾ നെഹമ്യാവിന്റെ ഹൃദയത്തിൽ ഒരു ഭാരമുണ്ടായി. വെറുമൊരു ഭാരമല്ല. അകത്ത് തീ കത്തുന്നതു പോലെയുള്ള ആത്മഭാരം, എന്തെങ്കിലും ചെയ്തേ
തീരൂവെന്ന് നിർബന്ധം ചെലുത്തുന്ന അനുഭവം. ആ അനുഭവമായിരുന്നു
നെഹമ്യാവിന്റെ ദൈവവിളി. അനേകർക്കും എന്തെങ്കിലും കാണുകയൊ കേൾക്കുകയോ ചെയ്യുമ്പോൾ ഒരു വിഷമമൊക്കെ ഉണ്ടാകും. അടുത്ത ദിവസം ആകുമ്പോഴേക്കും അത് ആവിയായി പോകും. എന്നാൽ
അകത്ത് കത്തുന്ന ഭാരം നിലനില്ക്കുന്നുണ്ടെങ്കിൽ അത് ദൈവവിളിയാണ്.
ദൈവം വിളിക്കട്ടെ
പലരും ദൈവവേല ചെയ്യാത്തത് ദൈവം വിളിക്കട്ടെ എന്ന ചിന്തയിലാണ്. മത്തായിയുടെ സുവിശേഷത്തിന്റെ അവസാന വാക്യം നമ്മുടെ വിളിയാണ്. ഇനി പ്രത്യേകിച്ച് വിളിക്കേണ്ട കാര്യമാമൊന്നുമില്ല. ആർക്കും വേണ്ടിയും ഒന്നിനു വേണ്ടിയും കാത്തു നില്ക്കേണ്ടതില്ല. ദൈവം ഹൃദയത്തിൽ തോന്നിപ്പിക്കുന്ന ശക്തമായ നിർബന്ധങ്ങൾ ദൈവവിളിയുടെ അടയാളം തന്നെയാണ്.
പക്ഷ