ജീവിതം ചരിത്രമായി മാറുന്നു
തലക്കെട്ട് തന്നെ സന്ദേശം.
ഒന്നാം വാക്യം ഇങ്ങനെ തുടങ്ങുന്നു. “ഹഖല്യാവിന്റെ മകനായ നെഹ മ്യാവിന്റെ ചരിത്രം”. നെഹമ്യാവിന്റെ ജീവിതം യിസ്രായേലിന്റെ തിളങ്ങുന്ന ചരിത്രമായി മാറുകയാണ്. ഒരു വ്യക്തിയുടെ ജീവിതം ഒരു സമൂഹത്തിന്റെ ചരിത്രമായി മാറുന്നതെങ്ങനെ എന്ന് നമ്മെ മനോ ഹരമായി കാണിക്കുന്ന പുസ്തകമാണ് നെഹമ്യാവ്. ഉന്നതമായ ഉദ്യോഗവും ആഢംബരങ്ങളും ദൈവനിയോഗപ്രകാരം ഉപേക്ഷിച്ച് ചുവടുകൾ വയ്ക്കാൻ കഴിഞ്ഞ നെഹമ്യാവിന് തന്റെ ജീവിതത്തെ മാത്ര മല്ല, യിസ്രായേലിന്റെ ചരിത്രത്തെയും തിരുത്തിക്കുറിക്കാനായി.
വെറുമൊരു “വര”യായി അവസാനിക്കരുത്.
ആരൊക്കെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ദൈവസന്നിധിയിൽ ജീവിതം സമർപ്പിക്കുന്നുവോ, അവരുടെ ജീവിതം വെറുമൊരു വരയായി അവസാനിക്കില്ല. എന്ന് പറഞ്ഞാൽ കല്ലറയിലെ മാർബിൾ ഫലകത്തിൽ ജനിച്ച വർഷത്തിനും മരിച്ച വർഷത്തിനും ഇടയിലെ വെറുമൊരു വരയായി അവസാനിക്കില്ല. നെഹമ്യാവിന്റെ നിയോഗം, ത്യാഗം, ദൈവാശ്രയം, ധൈര്യം, പ്രാർത്ഥന എന്നിവ തന്നെ ഒരു തിളങ്ങുന്ന ചരി ത്രമാക്കി മാറ്റി.
മായിക്കാനാവാത്ത ഓർമ്മയായി മാറാം
നമ്മുടെ ജീവിതം വെറുമൊരു വരയിൽ അവസാനിച്ചാൽ മതിയൊ? നെഹമ്യാവിനെ വിളിച്ചത് പോലെ ഉന്നതമായ വിളിയല്ലേ നമ്മുടെതും! അതെ, നെഹമ്യാവിനെ പോലെ സമർപ്പിതവും ത്യാഗോജ്ജ്വലവുമായ ജീവിതം നയിച്ചാൽ നമ്മുടെ ജീവിതവും ചരിത്രമാകും. അനേകരുടെ ജീവിതത്തെ ജ്വലിപ്പിക്കുന്ന, മായിക്കാനാവാത്ത ഓർമ്മകൾ സമ്മാ നിക്കുന്ന, ചരിത്ര പുസ്തകങ്ങളുടെ താളുകളിൽ സ്ഥാനം പിടിക്കുന്ന ഒരു ജീവിതമായി തീരുവാൻ ഇന്ന് നമുക്ക് സമർപ്പിക്കാം.