നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 5
കണ്ണുനീരും ദുഃഖവും
“ഈ വാക്കുകൾ കേടാൾ ഞാൻ ഇരുന്ന് കരഞ്ഞു കുറെനാൾ ദുഖിച്ചും ഉപവസിച്ചുകൊണ്ട്
സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ:” (നെഹെമ്യാവു 1:4)
പദവി മറന്ന് …
യെഹൂദന്മാർ അനുഭവിക്കുന്ന പരിഹാസത്തിന്റെയും അപമാനത്തിന്റെയും വാക്കുകൾ
കേട്ടപ്പോൾ നല്ല ഹൃദയമുള്ള നെഹമ്യാവ് അവിടെ ഇരുന്നുപോയി. തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ സ്ഥാനവും പദവിയുമെല്ലാം ഒരു നിമിഷം മറന്നുപോയി.
ദൈവമക്കൾക്കും ദൈവനാമത്തിനും എവിടെയെങ്കിലും ഇടിവ് സംഭവിക്കുമ്പോൾ ഉള്ളിൽ ഘനീഭവിച്ച ദുഃഖത്തോടെ ഒരാൾ കരയാൻ തുടങ്ങിയാൽ ആ വ്യക്തിയെ ദൈവം ഉപയോഗിച്ചിരിക്കും.
എന്തിനാണ് കരയുന്നത്?
ഉന്നത ഉദ്യോഗസ്ഥനായ ഒരു പുരുഷന് പരസ്യമായി കരയാൻ കഴിയുമോ? കഴിയും. പ്രിയ സഹോദരങ്ങളെ, ദൈവസന്നിധിയിൽ ഒന്ന് കരഞ്ഞിട്ട് എത്ര നാളായി? നെഹമ്യാവ് എന്തിനാണ് കരയുന്നത്? തന്റെ മക്കളുടെ ഭാവി ഇല്ലാതായോ? ജോലി നഷ്ടപ്പെട്ടോ? വരുമാനങ്ങൾ നിലച്ചോ? ഇല്ല. നെഹമ്യാവിന് കരയാൻ വ്യക്തിപരമായ ഒരു പ്രശ്നവുമില്ല. ഇത് ആത്മ ഭാരത്തിന്റെ കണ്ണുനീരാണ്.
ചിലർ കരയുന്നത്...
ചിലർ ദൈവസന്നിധിയിൽ കരയാറുണ്ട്. പക്ഷെ അതൊക്കെ വ്യക്തിപരമായ കാരണങ്ങളാലാണ്. ജോലി, മക്കൾക്ക് വരുന്ന പ്രശ്നങ്ങൾ, വഞ്ചന എന്നിവയൊക്കെയാണ് കാരണങ്ങൾ. എന്നാൽ നെഹമ്യാവിന് ഈ പ്രശ്നങ്ങളൊന്നും
തന്നെയില്ല.
കുറേ നാൾ ദു:ഖിച്ചും….
അടുത്ത പദം ഇതാണ്. കുറേ നാൾ ദുഃഖിച്ചും ഉപവസിച്ചും… നോക്കൂ, ദൈവനാമം ദുഷിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ദുഃഖം ആ മനുഷ്യനെ വല്ലാതെ പിടിമുറുക്കുന്നു.
നെഹമ്യാവിന്റെ പുസ്തകത്തിൽ കാണുന്ന ഏതൊരു ദൈവീക ഇടപെടലിന്റെയും
അടിസ്ഥാനം ഈ കണ്ണുനീരും ദുഃഖവും ഉപവാസവുമാണ്. ദൈവം മറുപടി തരുന്ന ഒരു
പ്രാർത്ഥനയുണ്ടെങ്കിൽ അത് അനുതാപ പ്രാർത്ഥനയാണ്. തങ്ങളുടെ തെറ്റുകളെ ഏറ്റു
പറഞ്ഞ് പ്രാർത്ഥിക്കാൻ ആരൊക്കെ തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം ദൈവപ്രവർത്തി
നടന്നിട്ടുണ്ട്. സമൂഹത്തിന്റെ ആത്മീക അധപ്പതനങ്ങളിൽ വിമർശനങ്ങളും കുറ്റം പറച്ചി
ലും നടത്തുന്നതിന് പകരം ദുഃഖത്തോടെ അനുതാപത്തോടെ പ്രാർത്ഥിക്കാൻ താങ്കൾക്ക്
മനസുണ്ടോ?