നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 8
പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുവാൻ.
“നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ചിതറിച്ചുകളയും. എന്നാൽ നിങ്ങൾ എങ്കലേയ്ക്ക് തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ
അനുസരിച്ചുനടന്നാൽ, നിങ്ങളിൽ നിന്ന് ചിതറിപ്പോയവർ ആകാശത്തിന് അറുതിവരെയും
എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ
തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടുവരും’ എന്ന് അങ്ങയുടെ ദാസനായ മോശയോട് അങ്ങ്
അരുളിച്ചെയ്തു വചനം ഓർക്കേണമേ” (നെഹെമ്യാവു 1:8-9)
മുള്ളറുടെ ശൈലി…
ക്രൈസ്തവ സഭാചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ പ്രാർത്ഥനാ
മനുഷ്യനാണ് ജോർജ് മുള്ളർ. 50,000 ലേറെ പ്രാർത്ഥനാ വിഷയങ്ങൾക്ക് അദ്ദേഹത്തിന് മറുപടി കിട്ടിയിട്ടുണ്ട്. ഒപ്പം ജീവിതത്തിൽ 200 പ്രാവശ്യം
ബൈബിൾ വായിച്ചിട്ടുണ്ട്. ഇത് പ്രസംഗം തയ്യാറാക്കാനല്ല, ബൈബിളിലെ വാഗ്ദത്തങ്ങൾ കണ്ടെത്താനാണ്. എന്നിട്ട് ആ വാഗ്ദത്തങ്ങളെ വച്ച് പ്രാർ
ത്ഥിക്കും. കാരണം വേദപുസ്തകം വാഗ്ദത്തങ്ങളുടെ പുസ്തകമാണ്.
നെഹമ്യാവും ….
നെഹമ്യാവ് 1:8-10 വരെയുള്ള വാക്യങ്ങളിലെ പ്രാർത്ഥനയിൽ നെഹമ്യാവ്വാ വാഗ്ദത്തം ഓർമ്മിപ്പിക്കുകയാണ്. ദൈവം മോശയോട് പറഞ്ഞ വാഗ്ദത്തങ്ങളാണ് ഈ പ്രാർത്ഥനയിൽ ഓർമപ്പെടുത്തുന്നത്. (ആവർത്തനം 31, ലേവ്യാ 26) കല്പനാലംഘനങ്ങൾ മൂലം ജാതികളുടെ ഇടയിൽ ചിന്നിച്ചു
കളഞ്ഞാലും ഏറ്റുപറഞ്ഞ് പ്രാർത്ഥിച്ചാൽ അവിടെ നിന്ന് മടക്കി വരുത്തു മെന്നാണ് ആ വചനങ്ങളുടെ പൊരുൾ. നെഹമ്യാവ് അതേ വാക്കുകൾ ഇപ്പോൾ ഓർമ്മപ്പെടുത്തുകയാണ്.
നമുക്കും വാഗ്ദത്തങ്ങൾ…
പ്രാർത്ഥന ഓർമ്മപ്പെടുത്തലാണ്. സ്നേഹപൂർവ്വവുള്ള ഓർമ്മപ്പെടുത്തൽ. ദൈവത്ത ഓർമ്മപ്പെടുത്തണോ? ദൈവത്തിന് എല്ലാം അറിയില്ലേ? അറിയാം. എങ്കിലും നമ്മൾ വചനത്തിലെ വാഗ്ദത്തങ്ങൾ ഓർമ്മപ്പെടുത്തുന്നത് ദൈവം ഇഷ്ടപ്പെടുന്നു. ഇത് നാം തിരിച്ചറിയണം. ആത്മനിറവിന്
വേണ്ടി പ്രാർത്ഥിക്കുന്നവർക്ക് യോവേലിൽ വാഗ്ദത്തമുണ്ട്. ആത്മവരങ്ങൾക്ക് വേണ്ടിയുള്ള വാഗ്ദത്തങ്ങൾ കണ്ടെത്തി പ്രാർത്ഥിക്കണം. ഇങ്ങനെയാണ് ഇനിയുളള പ്രാർത്ഥനയെങ്കിൽ അടിമുടി മാറ്റം ഉറപ്പ്.