നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 9
വിശ്വസ്തർ എന്നെണ്ണി.
“ഞാൻ രാജാവിന്റെ പാനപാത്രവാചകനായിരുന്നു”. നെഹെമ്യാവു 1:11
പാനപാത്രവാഹകൻ
ഒന്നാം അദ്ധ്യായത്തിലെ ഈ അവസാന വാക്യം തന്റെ പ്രാർത്ഥനയുടെ ഉപസംഹാരമാണ്. ഇതിലുള്ള സന്ദേശം വ്യക്തമാകണമെങ്കിൽ 2:1 കൂടെ
ചേർത്ത് വയ്ക്കണം. ഇവിടെ നമ്മൾ നെഹമ്യാവിന്റെ ജോലിയാണ്
ചിന്തിക്കുന്നത്. അർത്ഥശഷ്ടാഹ് ഒന്നാമന്റെ പാനപാത്ര വാഹകനായിരുന്നു നെഹമ്യാവ്. ആരാണ് പാനപാതവാഹകൻ? എന്താണ് തന്റെ ജോലി?
എന്താണ് ഈ ജോലി?
പാനപാത്രവാഹകനെക്കാൾ ഉന്നത ഉദ്യോഗസ്ഥർ സാമ്രാജ്യത്തിലുണ്ട്. ദേശാധിപതികൾ, സംസ്ഥാനാധിപന്മാർ, പ്രഭുക്കന്മാർ, അങ്ങനെ പലതും. പക്ഷെ
പാനപാത്രവാഹകൻ എന്നത് രാജാവിന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരിക്കും. എല്ലാ ദിവസവും ചക്രവർത്തിയുമായി നേരിട്ട് ഇടപെടുന്ന വ്യക്തിയാണ് പാനപാത്രവാഹകൻ. രാജാവിനൊരുക്കിയ വീഞ്ഞിൽ ആരെങ്കിലും വിഷം കലർത്തിയിട്ടുണ്ടോയെന്ന് അറിയാൻ പാനപാത്ര വാഹകൻ ആദ്യം രുചിച്ചു നോക്കണം.
ഒരു യെഹൂദൻ പാനപാത്ര വാഹകനാകുമ്പോൾ
പേർഷ്യൻ ചക്രവർത്തിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യാഗസ്ഥനായി ഒരു യെഹൂദൻ മാറിയെന്നത് ചെറിയ കാര്യമല്ല. ഏതൊക്കെ തരത്തിലുള്ള പരി
ശോധനകളും രഹസ്യാന്വേഷണ റിപ്പോർട്ടുകളും കടന്നായിരിക്കും ആ
തസ്തികയിലേക്ക് നെഹമ്യാവ് വന്നിരിക്കുക! അതിനാൽ തന്നെ നെഹമ്യാവ് വിശ്വസ്തനും സാക്ഷ്യമുള്ള വ്യക്തിയുമായിരുന്നു.
കൃപ വിശ്വസ്തതയിലേക്ക് നയിക്കും
ദൈവത്തിന്റെ ക്യപ ലഭിച്ച, ദൈവീക പദ്ധതികൾക്കായി തിരഞ്ഞെടുക്ക
പ്പെടുന്ന ഏതൊരു വ്യക്തിയും വിശ്വസ്തരായിരിക്കും. വിശ്വസ്തരായവരെ തിരഞ്ഞെടുക്കുക എന്നത് ലോകത്തിന്റെ തത്വമാണ്. എന്നാൽ ദൈവം തിരഞ്ഞെടുക്കുമ്പോൾ വിശ്വസ്തർ എന്നെണ്ണി അവരിലേക്ക് കൃപ പകരുകയാണ്. നോഹ, മോശെ തുടങ്ങിയവർ ഉദാഹരണം. മോശെ ദൈവീക ഭവനത്തിൽ വിശ്വസ്തനായിരുന്നു. താങ്കൾക്ക് വിശേഷമായ കൃപ ദൈവം നൽകിയിട്ടുണ്ടോ? എങ്കിൽ വിശ്വസ്തത പുലർത്തും.