നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 10
മുൻകൂട്ടി കണ്ട് പ്രാർത്ഥിക്കുക
” അടിയന് കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്ക് ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു. അർത്ഥഹ്ശഷ്ഠാ രാജാവിന്റെ
ഇരുപതാം ആണ്ടിൽ നിസാൻ മാസത്തിൽ ഒരുഇന്ന് ദിവസം ഞാൻ രാജാവിന്റെ മുമ്പിൽ ഇരുന്ന
വിഞ്ഞ് എടുത്ത് അവന് കൊടുത്തു;” (നെഹെമ്യാവു 1:11, 2:1)
പിന്നോട്ടുള്ള കലണ്ടർ
ഈ രണ്ട് വചനഭാഗങ്ങളിലെ കാലഘട്ടം മനസിലാക്കുമ്പോൾ വളരെ പ്രസക്തമായ സന്ദേശം നമുക്ക് ലഭിക്കും. നമ്മുടെ കലണ്ടർ മുന്നോട്ടാണ് കണക്കാക്കുന്നത്. എന്നാൽ ബി.സി കലണ്ടറുകൾ പുറകോട്ടാണ്. തന്റെ സഹോ
ദരനായ ഹനാനിയും കൂട്ടരും യെരുശലേമിന്റെയും മതിലിന്റെയും ദയനീയാവസ്ഥ നെഹമ്യാവിനെ അറിയിക്കുന്നതും താൻ പ്രാർത്ഥന ആരംഭിക്കുന്നതും കിസ്ലേവ് മാസത്തിലാണ്. നമ്മുടെ നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെയുളള കാലം.
5 മാസം പിന്നിട്ടപ്പോൾ
അന്ന് മുതൽ താൻ രാവും പകലും പ്രാർത്ഥനയാരംഭിച്ചു. 2:1-ൽ നിസാൻ മാസത്തിൽ രാജാവിന്റെ മുമ്പിൽ നില്ക്കുന്നതായി പറയുന്നു. കിസ്ലേവ് മുതൽ നീസാൻ വരെ 5 മാസത്തെ കാലയളവുണ്ട്. അത്രയും നാൾ താൻ ഉപവസിച്ചും പ്രാർത്ഥിച്ചും നീങ്ങി. ഒടുവിൽ ദൈവാത്മാവിന്റെ നിയോഗ
ത്തോടെ ഇക്കാര്യം രാജാവിന് മുന്നിൽ ഉണർത്തിക്കാൻ തീരുമാനിച്ചു. അന്ന് പ്രാർത്ഥിച്ച പ്രാർത്ഥനയുടെ വാക്കാണ് 1:11-ൽ നാം കാണുന്നത്.
പ്രതിസന്ധി ഉണ്ടായിട്ടല്ല പ്രാർത്ഥിക്കേണ്ടത്.
ഏകദേശം 6 മാസത്തോളം ഒരു വിഷയത്തിന് വേണ്ടി രാവും പകലും
ദു:ഖിച്ചും ഉപവസിച്ചും കരഞ്ഞും പ്രാർത്ഥിച്ചതിനുള്ള മറുപടി ദൈവം
കൊടുക്കുന്നതാണ് ഇവിടെ നാം കാണുന്നത്. ഒരു വിഷയത്തിന് വേണ്ടി മുൻകൂട്ടി പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. എല്ലാം നമുക്ക് മുൻകൂട്ടി കാണാനാവില്ല. എന്നാൽ ഭാവിയിൽ നടക്കുമെന്ന് ഉറപ്പുള്ള
ഒരു വിഷയത്തിന് വേണ്ടി മുൻകൂട്ടി പ്രാർത്ഥിക്കുവാൻ നാം തയ്യാറെടുക്കണം. അനേകരും ഉപവസിക്കുന്നതും പ്രാർത്ഥിക്കുന്നതും നിർണ്ണായക
തീരുമാനങ്ങൾ എടുത്തതിന് ശേഷം
തകരുമ്പോഴാണ്. പദ്ധതികളും
കണക്ക് കൂട്ടലുകളും പിഴയ്ക്കുമ്പോഴാണ്. ആത്മീക ഭൗതിക വിഷയങ്ങളിൽ
നിർണ്ണായക ചുവടുകൾ എടുക്കുന്നതിന് മുമ്പേ പ്രാർത്ഥിച്ചു തുടങ്ങാം.