നവാപ്പൂർ: ഓപ്പൺ ഡോർസ് പ്രസിദ്ധീകരിക്കുന്ന സൗത്ത് ഏഷ്യ ബൈബിൾ കമന്ററി (എസ്.എ.ബി.സി) യുടെ ഹിന്ദി പതിപ്പ് ഇന്ന് പ്രകാശനം ചെയ്യപ്പെടും. ഫിലാഡെൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ നാൽപതാം വാർഷിക കൺവെൻഷന്റെ (നവാപ്പൂർ കൺവെൻഷൻ ) രണ്ടാം ദിനമായ ഇന്ന് (നവംബർ 20) വൈകുന്നേരം 6.00 ന് നടക്കുന്ന വെർച്വൽ മീറ്റിംഗിലായിരിക്കും പ്രകാശനം.
ദക്ഷിണേഷ്യയിലെ മികച്ച വേദപുസ്തക പണ്ഡിതന്മാർ ചേർന്നു തയ്യാറാക്കിയ പഠനമാണ് സൗത്ത് ഏഷ്യ ബൈബിൾ കമന്ററി. ഇതിന്റെ ഹിന്ദി പതിപ്പിന്റെ പൂർത്തീകരണം രാജസ്ഥാൻ, യുപി, എംപി എന്നിവിടങ്ങളിൽ നിന്നുള്ള പാസ്റ്റർമാർ, സെമിനാരി അധ്യാപകർ, മറ്റ് വിശ്വാസികൾ എന്നിവർ ഉൾപ്പെടുന്ന 32 ഓളം വിവർത്തകർ ചേർന്ന് ഏകദേശം അഞ്ച് വർഷങ്ങൾ കൊണ്ടാണ് സാധ്യമാക്കിയത്. സൗത്ത് ഏഷ്യ ബൈബിൾ കമന്ററിയുടെ ഇംഗ്ലീഷ് പതിപ്പ് 2015 ഒക്ടോബറിലാണ് പ്രസിദ്ധീകരിച്ചത്.
സൂമിലൂടെ നടക്കുന്ന ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി ഫിലാഡെൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ ഓവർസിയർ റവ.ജോയ് പുന്നൂസ് അറിയിച്ചു.
സൂം ID: 8213 368 0073
പാസ്കോഡ്: 2020