ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പ് 2024

കുടുംബബന്ധങ്ങളിൽ സ്നേഹത്തിന്റെഭാഷ പങ്കാളികൾ തിരിച്ചറിയുക; ഡോ ജെസ്സി ജെയ്സൺ

ഹാലിഫാക്സ്/കാനഡ: കുടുംബബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ട വർത്തമാനകാലഘട്ടത്തിലൂടെയാണ് നാം കാണുന്നുപോകുന്നത്, കുടുംബ ബന്ധങ്ങളിൽ സ്നേഹത്തിന്റെഭാഷ പങ്കാളികൾ തിരിച്ചറിയണമെന്നു ഡോ. ജെസ്സി ജെയ്സൺ പ്രസ്താവിച്ചു. ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പിന്റെ രണ്ടാംദിനം “കുടുംബം-വിവാഹം” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു. ക്യാമ്പിന്റെ രണ്ടാംദിനം യൂത്ത്-ഫാമിലി കൗൺസിലിംഗ് സെഷനു ഡോ.ജെസ്സി ജെയ്സണും കിഡ്സ്‌ സെഷന് റോബിൻ ജെബരാജ് എന്നിവർ ക്ലാസുകൾ നയിച്ചു. കൃപ ജോയൽ, ക്ലിന്റെൻ കെ റസ്സിൻ, ബെന്നി ബെഹനാൻ, ആശ മല്ലേഷ്, നോയൽ, കരുണ എന്നിവരുടെ നേത്വത്തിൽ ഹെബ്രോൻ ക്വയർ സംഗീത ശുശ്രൂഷയ്ക്കും ആരാധനക്കും നേതൃത്വം നൽകി. ഗ്രൂപ്പ്‌ ഡൈനാമിക്സ് സെഷന് ഷോജോ ജോൺ നേതൃത്വം നൽകി. സമ്മർ ക്യാമ്പിന്റെ രണ്ടാംദിനം വിവിധ സെഷനുകൾക്ക് റിന്റു ജേക്കബ്, ഗ്ലോറിയ മാത്യു, മെറിൻ രാജുക്കുട്ടി എന്നിവർ അധ്യക്ഷത വഹിച്ചു.
ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പ് സമാപിക്കും. പാസ്റ്റർ ചാർലി ജോസഫ് സമാപനസന്ദേശം നൽകും. ദർശനവും ദൈവവചന മൂല്യവുമുള്ള ക്രിസ്തുവിനു വേണ്ടി ഫലം കായിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പിന്റെ ലക്ഷ്യമെന്നു ക്യാമ്പ് കോർഡിനേറ്റർമാരായ പോൾ രാജൻ, ക്ലിന്റെൻ റസ്സിൻ എന്നിവർ പ്രസ്താവിച്ചു.

Comments (0)
Add Comment