ഹൃദയങ്ങൾ കീഴടക്കിയ ബോധിയുടെ സെക്കൻഡ് ഇന്നിംഗ്‌സ്..
കായിക ലോകം ഐപിഎൽ എന്ന ക്യാപ്സ്യൂൾ ക്രിക്കറ്റ്ന്റെ ലോകത്തേക്ക് ചുരുങ്ങിയപ്പോൾ ബൗണ്ടറി ലൈനുകൾ ഇല്ലാത്ത വിശാലമായ എഴുത്തിന്റെ ഒരു വിസ്മയലോകം സൃഷ്ട്ടിക്കുകയാണ്
ഇവിടെ ഒരു പറ്റം ക്രൈസ്തവ മാധ്യമ സുഹൃത്തുക്കൾ.
അതേ, പറഞ്ഞുവരുന്നത് മലയാള ക്രൈസ്തവ സമൂഹത്തിലെ ശ്രേദ്ധേയമായ മാധ്യമ കൂട്ടായ്മ “ക്രൈസ്തവ ബോധി”യെ പറ്റി തന്നെയാണ്.
‘നല്ല എഴുത്തുകൾക്ക് മരണമില്ല, നല്ല എഴുത്തുകാർക്കും’ എന്ന ഓർമ്മ പെടുത്തലോട് കൂടിയാണ് ബോധി അതിന്റ രണ്ടാം ഇന്നിങ്സിന് തുടക്കമിട്ടത്.
കാലം മാറുമ്പോൾ കോലം മാറും എന്നാൽ മാറുന്ന കോലം മികവുറ്റതല്ലെങ്കിൽ കോമഡിയാകും എന്ന് പുതുതലമുറയെ പറഞ്ഞു മനസിലാക്കാൻ സാഹിത്യത്തിന്റെ വഴികളും ,പുത്തൻ ആശയ വിനിമയ രീതിയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ബോധി യുവ എഴുത്തുകാർക്കും,മാധ്യമ പ്രവർത്തകർക്കും മീഡിയ വെബിനാറിൽ കൂടി തുറന്നു കാട്ടി.
എഴുത്തുകളുടെ വേഗവും റിപ്പോർട്ടിങ്ങുകളിലെ
സൂക്ഷമതയും, വാർത്തകളിലെ കൃത്യതകളും, ലൈനും ലെങ്ത്തും തുടങ്ങി എല്ലാം തികഞ്ഞൊരു സൂപ്പർ ഓവർ പോലെ ആയിരുന്നു അറിവ് നേടുവാൻ ആകാംഷകൾ നിറഞ്ഞ ആ ദിവസങ്ങൾ.
കണ്ടു നിന്നവരും കൂടെ കൂടിയവരും മാത്രമല്ല ഇത് ആസ്വദിച്ചത്,
ലോകമെമ്പാടും എഴുത്തുകളെ സ്നേഹിക്കുകയും, സാഹിത്യത്തെ കൂടപിറപ്പായി കൊണ്ട് നടക്കുന്ന ലെജൻഡ്സ് വരേ ഇത് ഒരു ആഘോഷമാക്കി..
പ്രായം കേവലമൊരു നമ്പർ മാത്രമാണ് എന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു പിതാക്കന്മാർ പോലും ബോധിയിയുടെ സ്‌പെഷ്യൽ എഡിഷൻ മാഗസിനിൽ തൂലിക ചലിപ്പിച്ചപ്പോൾ
നിങ്ങ പോളിക്ക് മുത്തേ നമ്മൾ ഉണ്ട് കൂടെ എന്ന് പറഞ്ഞു ചങ്ക് ബ്രോസും, കുഞ്ഞു കൂട്ടുകാരും അവരുടെ പാതകൾ അനുഗമിച്ചു.
കഥകൾ, കവിതകൾ, നിരീക്ഷണങ്ങൾ, ആശയങ്ങൾ, സഹ്യത്യ രചനകൾ തുടങ്ങി ചെറുതും വലുതുമായ സാഹിത്യ സൃഷ്ട്ടികൾ വിവിധ രാജ്യങ്ങളിൽ നിന്നും
ക്രൈസ്തവ ബോധിയുടെ മാഗസിൻ താളുകളിൽ ഇടംപിടിച്ചപ്പോൾ വായനക്കാരുടെ മനസ്സായ ആ വിലിയ സ്ക്രീനിൽ ഇങ്ങനെ തെളിഞ്ഞു.
‘ബോധി വിൻസ് ദി ഹാർട്‌സ്’
അതേ,
ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്,
അദ്ധ്യാനത്തിന്റെയും..
വരും ദിവസങ്ങളിൽ ബോധി എന്ന
വൃക്ഷത്തിന്റെ തണലിൽ അനേകർ കൂട്ടംകൂടും അവർ ചിന്തിക്കും,
അവർ പ്രവർത്തിക്കും,
അവർ എഴുത്തതുടങ്ങും,
അപ്പോൾ ലോകം വീണ്ടും വിളിച്ചുപറയും
നല്ല എഴുത്തുകൾക്ക് മരണമില്ല, നല്ല എഴുത്തുകാർക്കും…..