ക്രൈസ്തവർ ലോക സമാധാനത്തിനായ് പ്രാർഥിക്കുന്നവർ’ മന്ത്രി എച്ച്.കെ.പാട്ടീൽ

വാർത്ത : ചാക്കോ കെ തോമസ്

ഗഡാക് (വടക്കൻ കർണാടക): വടക്കൻ കർണാടകയിലെ ഗഡാക് ജില്ലാ പാസ്റ്റേഴ്സ് ഫെലോഷിപ്പും ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചും സംയുക്തമായ് ഗധക് വിവേകാനന്ദ ഓഡിറ്റോറിയത്തിൽ നവംബർ 17 മുതൽ 19 വരെ നടത്തി വന്ന 13-ാമത് എറൈസ് ആൻഡ് ഷൈൻ (എഴുന്നേറ്റ് പ്രകാശിക്കുക) ക്രൂസേഡ് സമാപിച്ചു.
ജില്ലയിലെ ഇരുപതിൽപരം സഭകളിൽ നിന്നുള്ള വിശ്വാസികളും ശ്രുശ്രൂഷകരും പങ്കെടുത്ത യോഗത്തിൽ ബെംഗളുരു വി.ഐ.എ.ജി സീനിയർ പാസ്റ്റർ റവ. ഡോ. രവി മണി വചന പ്രഭാഷണം നടത്തി.
കർണാടക ഗ്രാമവികസന മന്ത്രി എച്ച്.കെ.പാട്ടീൽ, മുൻ എം.എൽ.എ യും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഡി.ആർ.പാട്ടീൽ പഞ്ചായത്ത് പ്രസിഡന്റ് വാസണ്ണ കുരടാഗി, സാമൂഹ്യ പ്രവർത്തകൻ രാജു ഗൗഡ പാട്ടീൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
“ക്രൈസ്തവർ തങ്ങളുടെ സ്വന്ത നേട്ടത്തിന് വേണ്ടി മാത്രമല്ല ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടിയാണ് പ്രാർഥിക്കുന്നതെന്ന്” കർണാടക ഗ്രാമ വികസന മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. വിവിധ ജില്ലകളിൽ നടത്തുന്ന ഇത്തരം യോഗങ്ങൾ കർണാടക ജനങ്ങളുടെ ശാന്തിയും സമാധാനത്തിനും ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിൽപരം ആളുകൾ ക്രൂസേഡിൽ പങ്കെടുത്തു.
PHOTO CAPTION :
വടക്കൻ കർണാടകയിലെ ഗഡാകിൽ നടന്ന എറൈസ് ആൻഡ് ഷൈൻ ക്രൂസേഡിൽ റവ. രവി മണി ( ഇടത് ) വചന പ്രഭാഷണം നടത്തുന്നു. കർണാടക ഗ്രാമ വികസന മന്ത്രി എച്ച്.കെ.പാട്ടീൽ സമീപം.

 

80%
Awesome
  • Design
Comments (0)
Add Comment