വിമാനത്താവളത്തിനും മുന്നറിയിപ്പ്

വിമാനത്താവളത്തിനും മുന്നറിയിപ്പ്

എറണാകുളം ജില്ലയില്‍ പെരിയാര്‍ തീരത്ത് ജലനിരപ്പുയരുന്നത് നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളില്‍ ചെളിയും മണ്ണും നിറഞ്ഞ് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കാമെന്നാണ് വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതേസമയം, ചെങ്ങല്‍തോടിന്റെ ആഴം കൂട്ടിയതിനാല്‍ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരേ സമയം തുറന്നാല്‍ മാത്രമാണ് ഭീഷണിയെന്നും വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

Comments (0)
Add Comment