ശ്രീലക്ഷ്മി ടി ,മല്ലപ്പള്ളി , നൂറോമ്മാവ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റരുടെ കുറിപ്പ്
ആധുനിക ആശയവിനിമയ സംവിധാനങ്ങൾക്ക് പിന്നാലെ പായുന്ന പുതുതലമുറക്ക് അപരിചിതമായ തപാൽ സംസ്കാരത്തെ സ്നേഹിക്കുകയും ആദരിക്കുകയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കി കരുതുകകയുമാണ് ഇവിടെ മല്ലപ്പള്ളി ആനിക്കാട് സ്വതേശിയും മുറ്റത്തുമാവ് ബ്രദർ സഭാംഗവുമായ ഗോഡ്ലി കുരിയൻ .
തന്റെ പത്താം വയസിൽ തുടങ്ങി തിരക്കിട്ട പ്രവാസി ജീവിതത്തിനിടയിലും ഹോബ്ബികളുടെ രാജാവ് എന്നറിയപ്പെടുന്ന സ്റ്റാമ്പ് ശേഖരണം എന്ന വിനോദം വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണ് ശ്രീ ഗോഡ്ലി കുരിയൻ. നൂറോമ്മാവ് പോസ്റ്റ് ഓഫീസിസുമായി അഭേദ്യബന്ധമുള്ള ഇദ്ദേഹം ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച നിരന്തരം തിരക്കാറുണ്ട്. നിലവിലെ ഓഫീസിന്റെ പരിമിതികളെക്കുറിച്ച് മനസിലാക്കിയ അദ്ദേഹം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വിശാലമായ ഒരു കെട്ടിടം തപാൽ ഓഫീസിനായി വാക്ദാനം ചെയ്യുകയും അതിന്റെ നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലുമാണ്. പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ വിപുലമായ ശേഖരത്തിലുള്ള നിരവധി രാജ്യങ്ങളുടേതായ ആയിരക്കണക്കായ തപാൽ സ്റ്റാമ്പുകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നു എന്ന വിവരവും സഹർഷം പങ്കുവയ്ക്കട്ടെ.
ഒന്നര നൂറ്റാണ്ടിലേറെ നീണ്ട മഹത്തായ ആശയ വിനിമയ സംസ്കാര പാരമ്പര്യം ഉള്ള ഇന്ത്യൻ തപാൽ മേഖല കുതിക്കുന്ന കാലത്തിനൊപ്പം നവീന മാറ്റങ്ങളും പുതിയ സേവനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഈ സാഹചര്യത്തിൽ പോസ്റ്റ് ഓഫീസ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുവാൻ ശ്രീ ഗോഡ്ലിയെപ്പോലുള്ള സഹൃദയരുടെ സംഭാവനകളും ഇടപെടലുകളും വിലമതിക്കാനാവാത്തവയാണ്. ഇത്തരം പ്രവർത്തനങ്ങളെ ശ്ലാഘി ക്കുന്നതിനൊപ്പം തപാൽ വകുപ്പിനും, നൂറോമ്മാവ് ബ്രാഞ്ച് പോസ്റ്റോഫീസിലെ തന്റെ സഹപ്രവർത്തകരായ സുരേഷ്കുമാർ സി ആർ, അജിത് എം പി, എന്നിവർക്ക് വേണ്ടിയും ശ്രീ ഗോഡ്ലി കുരിയനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള സ്നേഹനിർഭരമായ നന്ദി രേഖപ്പെടുത്തി