കുവൈറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് ചകിത്സ ലഭിക്കണമെങ്കില്‍ ജാമ്യം നിര്‍ബന്ധമാക്കുന്നു

കുവൈറ്റ് സിറ്റി:  സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് ചകിത്സ ലഭിക്കണമെങ്കില്‍ ജാമ്യം നിര്‍ബന്ധമാക്കുന്നു. വിദേശികള്‍ ചകിത്സക്ക് എത്തുമ്പോള്‍ ചികിത്സ ഫീസ് അടക്കാന്‍ നിവൃത്തിയില്ലാത്തവര്‍ ജാമ്യക്കാരെ കരുതിയിരിക്കണം.  രോഗിക്ക് ഫീസ് അടക്കാന്‍ കഴിയാത്തപ്പോള്‍ ജാമ്യക്കാരന്‍ ഫീസ് നല്‍കണം.

ചികിത്സ ഫീസ് അടക്കാന്‍ കഴിയാതെ രോഗികള്‍ പ്രതിസന്ധിയിലാകുന്ന അവസ്ഥ ഒഴുവാക്കുന്നതിനാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്. ജാമ്യക്കാരന്‍ ഫീസ് നല്‍കുന്നതിന് സമ്മതം നല്‍കി ഒപ്പിട്ടു കൊടുക്കുന്ന രേഖയുടെ അടിസ്ഥാനത്തില്‍ ജാമ്യക്കാരന്‍ പണമടച്ചില്ലെങ്കില്‍ ആരോഗ്യ മന്ത്രാലയം ജാമ്യക്കാരന് എതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ ആരോഗ്യ ചികിത്സക്ക് ഫീസ് 2017 ഒക്ടോബര്‍ മുതലാണ് ഈടാക്കി തുടങ്ങിയത്.  അതേസമയം വിദേശികള്‍ വര്‍ഷംതോറും ഇഖാമ അഥവാ താമസ രേഖ പുതുക്കുന്നതിന് വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും നല്‍കണം. അതിന് പുറമെയാണ് വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനക്കും തുടര്‍ന്നുള്ള വ്യത്യസ്ത ചികിത്സകള്‍ക്ക് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള ചികിത്സാ നിരക്ക് നല്‍കണം.

എന്നാല്‍ സാധാരണക്കാരായ വിദേശി തൊഴിലാളികള്‍ക്ക് ഇത്രയും വലിയ ഫീസ് നല്‍കുന്നതിന് സാധിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് ജാമ്യക്കാരെ നിര്‍ബന്ധമാക്കുന്നത്.

ഗുരുതരമായ ചികിത്സകള്‍ക്ക് 150 മുതല്‍ 500 ദിനാര്‍ വരെയാണ് ചികിത്സാ നിരക്ക്. ഇത് താങ്ങാനാവാത്ത വിദേശ തൊഴലാളികള്‍ കഴിവതും ആശുപത്രിയിലേക്ക് പോകാതെ ചകിത്സ ഒഴിവാക്കുകയാണ്.

 

Comments (0)
Add Comment