ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന് ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39 അന്തരിച്ചു. ലണ്ടനില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.
ശൈഖ് ഖാലിദിന്റെ മരണത്തിൽ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റെയും ഖബറടക്കത്തിന്റെയും തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലണ്ടനില്‍ വെച്ച് ജൂലായ് ഒന്നിന് തിങ്കളാഴ്ചയായിരുന്നു മരണം എന്ന് റൂളേര്‍സ് കോര്‍ട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ റോയല്‍ കോടതി യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അറിയിച്ചു