മനുഷ്യന് ലഭിച്ച ഏറ്റവും നല്ല ഭാഷ ക്രിസ്തു

ഷാർജ: മനുഷ്യന് ലഭിച്ച ഏറ്റവും നല്ല ഭാഷ ക്രിസ്തുവാണെന്നും ആ സ്നേഹത്തിന്റെ ഭാഷ മറ്റുള്ളവരിലേക്ക് പകരുവാൻ വിളിക്കപെട്ടവരാണ് യഥാർത്ഥ  ക്രിസ്ത്യാനികൾ എന്നും മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു പ്രസ്താവിച്ചു. ഡിസംബർ 2 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം. ക്രിസ്തുവാണ് ഏറ്റവും വലിയ മാധ്യമം. ക്രിസ്തുവിനെ സാക്ഷികരിക്കുക എന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്തം. ശ്രോതാക്കളുടെ ഭാഷയിൽ സംസാരിക്കാനും വായനക്കാരുടെ ഭാഷയിൽ എഴുതുവാനും നമുക്ക് കഴിയണം. ആശയ വിനിമയം നടത്തുന്ന വിഷയങ്ങളെക്കുറിച്ചു  ഉറച്ച ബോധ്യo ഉണ്ടായിരിക്കണം. അറിവ് തിരിച്ചറിവ് ആകണമെന്നും പറയുമ്പോഴും എഴുതുമ്പോഴും സ്വയം എഡിറ്റ്‌ ചെയ്യണമെന്നും രാജു മാത്യു ഓർമിപ്പിച്ചു. 
ഐപിസി ഗ്ലോബൽ മീഡിയ ചെയർമാൻ സി. വി. മാത്യുവിന്റെ അധ്യക്ഷതയിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഗ്ലോബൽ മീറ്റ്  ഉത്‌ഘാടനം ചെയ്തു. പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, ഫിന്നി പി മാത്യു, ടോണി ഡി ചോവൂക്കാരൻ, സജി മത്തായി കാതേട്ട് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ രാജൻ എബ്രഹാം, ദിലു ജോൺ, എം ജെ  ഡൊമനിക്,  പി എം സാമുവേൽ, വർഗീസ് ജേക്കബ്, റോജിൻ പൈനുംമൂട്, സിസ്റ്റർ മേഴ്‌സി വിൽസൺ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ കെ വൈ തോമസ്, പാസ്റ്റർ ഷൈനോജ്‌ നൈനാൻ എന്നിവർ പ്രാർത്ഥന നയിച്ചു. ജോസ് തോമസ്, മെർലിൻ ഷിബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷിബു മുള്ളംകാട്ടിൽ സ്വാഗതവും പി സി ഗ്ലെന്നി നന്ദിയും പറഞ്ഞു. നിരവധി ക്രൈസ്തവ എഴുത്തുകാരും, മാധ്യമ പ്രവർത്തകരും ഗ്ലോബൽ മീറ്റിൽ പങ്കെടുത്തു.

Comments (0)
Add Comment