അബുദാബി: യുഎഇയിൽ സന്ദർശന വിസ നിയന്ത്രിക്കുന്ന ചട്ടങ്ങളില്‍ കൂടുതൽ ഇളവ് വരുത്തി. പുതിയ ചട്ടങ്ങൾക്കു കീഴിൽ, സന്ദര്‍ശകര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാൻ അധികാരമുണ്ട്. എന്നാൽ സന്ദർശകർ ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങിയിട്ടില്ലെന്ന മാനദണ്ഡം പാലിക്കണമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി) പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നു.
വിസ സംബന്ധമായ സേവനങ്ങള്‍ക്ക് വേണ്ടി കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്നും എഫ്എഐസി കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ അഹ്മദ് അല്‍ ദലാല്‍ സന്ദര്‍ശകരോട് അഭ്യർഥിച്ചു.
യുഎഇയിലേക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഈ വിസ പ്രകാരം ആറ് മാസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാവും. യുഎഇയെ പ്രധാന ആഗോള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ പ്രഖ്യപനം നടത്തിയത്. നേരത്തേ, ഒരുമാസം മുതൽ 90 ദിവസം വരെയാണ് യുഎഇയിൽ സന്ദർശക വിസ നൽകിയിരുന്നത്.