ബാഗ്ദാദ് : നീണ്ട ഏഴ് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാഖിലെ ക്രൈസ്തവ ദേവാലയങ്ങള്‍ വീണ്ടും വിശ്വാസികൾക്കായി തുറന്നു കൊടുത്തു. രാജ്യത്തെ തലസ്ഥാന നഗരിയായ ബാഗ്ദാദിലെ ദേവാലയങ്ങളാണ് ഇന്ന് വിശ്വാസികൾക്കായി തുറന്ന് കൊടുത്തത്. ലോകം മുഴുവൻ കൊറോണ പ്രതിസന്ധിയാൽ നട്ടം തിരിയുമ്പോൾ, അതിൽ ഏറ്റവും രൂക്ഷമായി ബാധിച്ച രാഷ്ട്രങ്ങളിൽ ഒന്നാണ് ഇറാഖ്. ഇന്ന് തുറന്ന ഓരോ ദൈവാലയത്തിലും കുറഞ്ഞത് അഞ്ഞൂറ് പേരെ വീതം ഉള്‍കൊള്ളാൻ ശേഷിയുണ്ടെങ്കിലും കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത രാജ്യത്തെ ഭരണകൂടത്തിന്റെ നിർദേശങ്ങൾ കര്‍ശനമായി പാലിക്കേണ്ടതിനാൽ, പരമാവധി 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ഇറാഖിലെ കല്‍ദായ സഭയുടെ മെത്രാന് ബാസെല്‍ യെല്‍ദോ മാധ്യമങ്ങളെ അറിയിച്ചു.