ടെഹ്റാൻ: ഇറാനിയൻ പാസ്റ്ററിനെ ലോകത്തിലെ ഏറ്റവും മോശം ജയിലുകളിലൊന്നിൽ പാർപ്പിച്ചിരിക്കുന്നതിന്റെ ദുരവസ്ഥ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
43 കാരനായ യൂസഫ് നാദർഖാനിയാണ് ഭവന സഭകൾ സ്ഥാപിച്ചു, സയണിസ്റ്റ് ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങൾക്ക് ടെഹ്റാനിലെ എവിൻ ജയിലിൽ ആറ് വർഷമായി തടവ് അനുഭവിക്കുന്നത്.
തന്റെ ക്രിസ്തീയ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നു എന്നതാണ് നാദർഖാനിക്കെതിരെയുള്ള ആരോപണം.