ഇറാനിയൻ ക്രിസ്ത്യാനിയ്ക്ക് വിശ്വാസം നിമിത്തം ചാട്ടവാറടി

ടെഹ്റാൻ: ഒക്ടോബർ 14 ന്, ഇറാനിൽ ക്രിസ്ത്യനായ് പരിവർത്തനം നടത്തിയ മുഹമ്മദ്രെസ ഒമിഡി (യൂഹാൻ) ക്കാണ്, റാഷിത്തിലെ സ്വന്തം പട്ടണ അധികാരികളിൽ നിന്ന് ശനിയാഴ്ച സമൻസ് സ്വീകരിച്ച ശേഷം 80 ചാട്ടവാറടി കൊള്ളേണ്ടി വന്നത്. സ്വന്ത ദേശത്തു നിന്ന് ആയിരം കിലോമീറ്റർ അകലെയുള്ള ബോറസ്ജാൻ നഗരത്തിൽ അദ്ദേഹം രണ്ടുവർഷത്തെ ആഭ്യന്തര പ്രവാസത്തിലാണ് ഇപ്പോൾ. ഒരു സഭയിലെ അംഗത്വം കാരണം അദ്ദേഹം മുമ്പ് രണ്ട് വർഷം ജയിലിൽ കിടന്നിരുന്നു. തിരുവത്താഴത്തിന്റെ ഭാഗമായി വീഞ്ഞു കുടിച്ചതിന് അദ്ദേഹത്തിനെതിരെ “വീഞ്ഞു കുടിച്ചു” എന്ന കുറ്റം ചുമത്തിയാണ് ചാട്ടവാറടി നൽകിയത്. ഇത് രണ്ടാം തവണയാണ് ഇതേ ചാർജിന് 80 ചാട്ടവാറടി ലഭിക്കുന്നത്.

ഇറാൻ തീവ്ര ഇസ്ലാമിക രാജ്യമാണ്, അത് സർക്കാർ ഉറപ്പാക്കി കൊണ്ടിരിക്കുന്നു. പക്ഷേ അത് രാജ്യത്തെ പൗരന്മാർ പ്രതിഫലിപ്പിക്കാറില്ല. വ്യത്യസ്തമായ മനോചിന്ത പുലർത്തുന്നതിന് പൗരന്മാരെ, പ്രത്യേകാൽ ക്രിസ്ത്യാനികളെ സർക്കാർ ശിക്ഷിക്കുന്ന പരുക്കൻ രീതി വ്യാപകമാണ് ഇവിടെ. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തെ സർക്കാർ കുറ്റകരമായി കാണുന്നു; അർമേനിയൻ, അസീറിയൻ ക്രിസ്ത്യാനികളുടെ വിശ്വാസ സമ്പ്രദായത്തെ കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

Comments (0)
Add Comment