കോവിഡ്; ഇന്ത്യയടക്കം 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്

റിയാദ് : ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ താത്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി ഭരണകുടം. രാജ്യത്ത് കോവിഡിന്റെ വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യ വിദഗ്ധരുടെ നിർദേശത്തെത്തുടർന്നാണ് ഈ നടപടി നിലവിൽ കൈകൊണ്ടിരിക്കുന്നത് എന്ന് ശാലോം ധ്വനിയുടെ പ്രതിനിധി സൗദിയിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്ന് (ബുധൻ) സൗദി സമയം രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും നിയമം ബാധകമാണ്. നിലവിലെ ഈ വിലക്ക് സൗദിപൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകരും കുടുംബാംഗങ്ങൾ എന്നിവർ ഒഴികെയുള്ളവർക്കാകും ഇത് ബാധകമാകുക എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ട്‌.

ഇന്ത്യക്ക് പുറമെ
യു.എ.ഇ., ഈജിപ്ത്, ലെബനൻ, തുർക്കി, യു.എസ്., ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, ഇൻഡൊനീഷ്യ, പാകിസ്താൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാകും വിലക്ക് ബാധകമാകുക.

Comments (0)
Add Comment