ഫാമിലി വിസയുള്ളവർ നാട്ടിലേക്ക് പോയി നിശ്ചിത കാലയളവിനു മുൻപ് മടങ്ങിവന്നില്ലെങ്കിൽ അവരുടെ നിലവിലുള്ള വിസ ക്യാൻസലാകും, എന്നാല്‍ ഒരുതരത്തിലുള്ള വിലക്കും ഉണ്ടാകില്ല
റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയി മടങ്ങിവരാത്ത ഫാമിലി വിസയിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരാൻ നിശ്ചിത കാലാവധിയില്ലെന്ന് സൌദി പാസ്പോര്‍ട്ട് വിഭാഗം. വിസാ കാലാവധി അവസാനിച്ച് രണ്ടു മാസത്തിനു ശേഷം ഓട്ടോമാറ്റിക് ആയി വിദേശികളെ ജവാസാത്ത് കംപ്യൂട്ടർ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യും. അതേ സമയം തൊഴില്‍ വിസക്കാര്‍ക്ക് ഈ നിബന്ധന ബാധകമല്ല.
റീ എൻട്രി വിസയിൽ സ്വദേശത്തേക്ക് പോയി മടങ്ങിവരാത്ത തൊഴിൽ വിസയിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരാൻ നിശ്ചിതവർഷവും സമയപരിധിയുമുണ്ട്. അതായത് റീ എന്‍ട്രി കാലവധി കഴിഞ്ഞാല്‍ സ്പോണ്‍സറുടെ സഹായത്തോടെ അത് നീട്ടാം. അഥവാ അതിന് സാധിച്ചില്ലെങ്കിലും അതേ സ്പോണ്‍സറുടെ സഹായത്തോടെ തിരിച്ചു മടങ്ങി എത്താം.
എന്നാല്‍ മറ്റു വിസകളില്‍ എത്തണമെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലും കാത്തിരിക്കണം. ഇതിനു മുൻപ് അപേക്ഷ കൊടുത്താല്‍ ട്രാവല്‍ ഏജന്റുമാര്‍/ ഏജൻസിക്ക് എതിരെ നടപടിയുണ്ടാകുമെന്ന് കോണ്‍സുലേറ്റ് വിഭാഗം അറിയിച്ചിരുന്നു. എന്നാല്‍ ഈ നിയമം ഫാമിലി വിസയില്‍ എത്തിയവര്‍ക്ക് ബാധകമല്ല. ഫാമിലി വിസയുള്ളവർ നാട്ടിലേക്ക് പോയി മടങ്ങിവന്നില്ലെങ്കിൽ അവരുടെ നിലവിലുള്ള വിസ ക്യാൻസലാകും. എന്നാല്‍ ഒരു വിലക്കും ഉണ്ടാകില്ല. പിന്നീട് പുതിയായി അപേക്ഷിച്ചു ഫാമിലി വിസയില്‍ എത്താം. ഇവര്‍ക്ക് മടങ്ങിവരാൻ നിശ്ചിത സമയപരിധിയില്ലെന്നാണ് ജവാസാത്ത് വ്യക്തമാക്കിയത്.
നിലവിലെ രീതി പ്രകാരം റീ-എൻട്രി വിസാ കാലാവധി അവസാനിച്ച് രണ്ടു മാസത്തിനു ശേഷം ഓട്ടോമാറ്റിക് ആയി വിദേശികളെ ജവാസാത്ത് കംപ്യൂട്ടർ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യും. റീ എൻട്രി വിസയുടെ കാലാവധി അവസാനിച്ചു ഉടൻ ജവാസാത്തിലെത്തി തിരിച്ചുവരാത്തവരുടെ ഇഖാമ അവിടെ ഏൽപ്പിക്കണമായിരുന്നു നേരത്തെ. എന്നാല്‍ അതിന്റെ ആവശ്യo ഇനി വേണ്ടെന്ന് ജവസാതാത് അറിയിച്ചു.