കുവൈറ്റ് : കുവൈറ്റിൽ ഉപദേശൈക്യമുള്ള 19 പെന്തക്കോസ്തു സഭകളുടെ പൊതുവേദിയായ ‘യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്’ (UPFK) ൻറെ മൂന്നാമത് വാർഷിക കൺവൻഷൻ സമാപിച്ചു. സമാപന സമ്മേളനത്തിൽ പാ. പ്രഭാ തങ്കച്ചൻ അദ്ധ്യക്ഷനായിരുന്നു. “സ്വാഭാവിക മണ്ഡലം കൊണ്ടും, ബുദ്ധിയുടെ പ്രമാണം കൊണ്ടും സഭയ്ക്ക് ശത്രുവിനെ ജയിക്കുവാൻ കഴിയില്ല. ശത്രുവിന്റെ പ്രവർത്തികളെ അഴിക്കുവാൻ ദൈവജനത്തിന് പ്രകൃത്യാദി മണ്ഡലമായ ആത്മീക ശക്തിയാണ് അനിവാര്യം”, അപ്പൊ : 1 : 8 ആധാരമാക്കി ഈ വർഷത്തെ മുഖ്യ പ്രാസംഗികനും അഖിലേന്ത്യ ഏ. ജി. (AIAG) ജനറൽ സെക്രട്ടറിയും, മലയാളം ഡിസ്ട്രിക്ട് ഏ. ജി. യുടെ മുൻ സൂപ്രണ്ടുമായ പാ. ടി. ജെ. ശാമുവേൽ സമാപന സമ്മേളനത്തിൽ അറിയിച്ചു.
കൺവൻഷൻ ഗായക സംഘത്തോടൊപ്പം സിസ്. പെർസിസ് ജോൺ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ സുജുമോൻ ജോൺ, അനിൽ സാമുവേൽ, തോമസ് ജോർജ്, ജോസ് തോമസ്, കെന്നഡി പോൾ, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ ഷാജി തോമസ്, നന്ദി അറിയിച്ചു.
ഒക്ടോബർ 24 ന് നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (NECK) അദ്ധ്യക്ഷൻ റവ. ഇമ്മാനുവേൽ ഗരീബ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത മഹാസമ്മേളനത്തിൽ കുവൈറ്റിലെ വിവിധ സഭാശുശ്രുഷകന്മാരും സഭാംഗങ്ങളുമായി ആയിരങ്ങൾക്ക് അനുഗ്രഹമായ മൂന്ന് ദിനങ്ങൾക്കാണ് തിരശീല വീണത്. നേരത്തെ, കൺവൻഷനോടനുബന്ധിച്ചു UPFK പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം നടത്തപ്പെട്ടു.
ഷാജി തോമസ് (ജനറൽ കൺവീനർ), ജിജി തോമസ് (സെക്രട്ടറി), ഷിബു സാം (ജോയിന്റ് സെക്രട്ടറി), റെജി സക്കറിയ (ട്രഷറർ), റെജി ബേബിസൺ (ജോയിന്റ് ട്രഷറർ), റോയി കെ. യോഹന്നാൻ, മാത്യു ദാനിയേൽ (ഇരുവരും ഉപദേശക സമിതിയംഗങ്ങൾ), പാ. ജോസഫ് മാത്യു (പ്രോഗ്രാം), പാ. സജി എബ്രഹാം (പ്രാർത്ഥന), പാ. സാം തോമസ് (സുവനീർ), പാ. പ്രഭാ തങ്കച്ചൻ (വോളൻറ്റീഴ്സ്), അനുമോദ് ബേബി (പബ്ലിസിറ്റി), ബിജോ ഈശോ (ഗതാഗതം), ജേക്കബ് തോമസ് (ടെക്നിക്കൽ), മനോജ് ജോർജ് (ഗായകസംഘം) എന്നിവർ കൺവൻഷന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി