റിയാദ്: ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി പരസ്യമായ വിശുദ്ധ കുർബാന അർപ്പണം നടന്നു. ഈജിപ്തിലെ കോപ്റ്റിക് സഭയുടെ മെത്രാൻ മർക്കോസ് ആണ് വിശുദ്ധ കുർബാന അർപ്പണം നടത്തിയത്.
അതേസമയം, ചൈനയിലെ ഏറ്റവും പഴയ കത്തോലിക്ക ഇടവകകളിലൊന്നായ ഷാംഗ്സി പ്രവിശ്യയിലെ ഡോങ്ങര്‍ഗൌ ഇടവക ദേവാലയം പ്രാദേശിക അധികാരികള്‍ അടച്ചുപൂട്ടിയെങ്കിലും യേശുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച് ക്രൈസ്തവ സമൂഹം. മാസങ്ങളായി ഈ ദേവാലയത്തിന്റെ പുറത്തു വിശ്വാസികള്‍ ആരാധനകൾ നടത്തി വരുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതവിശ്വാസവും മത സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും സര്‍ക്കാരുകള്‍ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നത്തിനു നേതൃത്വം കൊടുക്കുകയാണെന്നും ഇത്തരം നീക്കങ്ങളെ മതവിശ്വാസികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും, ഈ കഴിഞ്ഞ ദിവസങ്ങളിൽ ബാങ്കോക്കില്‍ ചേര്‍ന്ന ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിൽ അഭിപ്രായപ്പെട്ടു.