ഫുജൈറ : ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ഒന്നാമത് ബിരുദദാന സമ്മേളനം അൽഹെയ്ൽ മീഡിയ പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്നു. സെമിനാരി ഡയറക്ടർ റെവ. എം. വി സൈമണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റെവ. ജോഷ് മാൻലേ (യൂ .എസ് . എ) മുഖ്യാതിഥി ആയിരുന്നു. ‘ക്രിസ്തുവിന്റെ പടയാളികൾ’ എന്നതായിരുന്നു സമ്മേളനത്തിന്റെ തീം.
സെമിനാരി ഫാക്കൽറ്റി പ്രൊഫ. ജോർജി തോമസ് അവതാരകനായിരുന്നു. പ്രിൻസിപ്പൽ ഷിജു കെ. സാമുവേൽ സ്വാഗത പ്രസംഗം നടത്തി.സെമിനാരി ഡയറക്ടർ റെവ. എം.വി സൈമൺ ആമുഖ പ്രസംഗം നടത്തി. രജിസ്ട്രാർ റെവ. ജോൺസൻ ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ഷാജി ഐക്കര അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാതിഥിയായ റെവ. ജോഷ് കമ്മീഷനിങ് മെസ്സേജ് നൽകി. റെവ. സ്റ്റീവ് ജെന്നിങ്സ് ( (യൂ .എസ് . എ) ഉദ്ബോധന പ്രഭാഷണം നടത്തി. അക്കാഡമിക് ഡീൻ റെവ. ഡോ. ജോസഫ് മാത്യു ബിരുദധാരികളെ പരിചയപ്പെടുത്തി. മീഡിയ കോ ഓർഡിനേറ്റർ ഡഗ്ളസ് ജോസഫ് ഗിഹോൺ സെമിനാരിയുടെ പ്രവർത്തനങ്ങൾ വിശദികരിച്ചു. പാസ്റ്റർ ജെയിംസ് കെ ഈപ്പൻ ( യൂ.പി .ഫ് ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് ) കമ്മീഷനിങ് പ്രാർത്ഥന നയിച്ചു.
ബിരുധാരികളെ പ്രതിനിധീകരിച്ചു ലിജോ മേരി, ഡെന്നിസ് അലക്സ്, ആമിർ ജോൺ, പാ. റെജി ജോൺ എന്നിവർ സംസാരിച്ചു. പാസ്റ്റർമാരായ തോമസ് കുട്ടി, ജെ .എം ഫിലിപ്പ്, കെ .സ് എബ്രഹാം, മാണി ഇമ്മാനുവേൽ എന്നിവർ പ്രാർത്ഥന ശ്രുശ്രുഷ നിർവഹിച്ചു. പാ. ഷൈനോജ് നൈനാൻ (ഐ .പി .സി യൂ .എ .ഇ റീജിയൻ ജോ .സെക്രട്ടറി ), പ്രൊഫ. അഭിലാഷ് കുമാർ, പ്രൊഫ. ബിനു രാജ്, പാ. മാത്യു ടി സാമുവേൽ, പാ. ബേബി കുട്ടി എന്നിവർ ആശംസകൾ നേർന്നു. സെമിനാരി അഡ്മിനിസ്ട്രേറ്റർ എം.ജെ തോമസ് നന്ദി പറഞ്ഞു.
എം.ഡിവ്, ബി. റ്റിഎച്ച്, ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയ പതിനെട്ട് വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു. ഇൻറ്റർനാഷണൽ സെനറ്റ് ഫോർ തിയളോജിക്കൽ അക്രെഡിറ്റേഷൻ അംഗീകാരമുള്ള വയാണ് ഗിഹോൺ സെമിനാരിയുടെ കോഴ്സുകൾ . 2015 ൽ ഫുജൈറ കേന്ദ്രമാക്കി ആരംഭിച്ച സെമിനാരിയുടെ ബ്രാഞ്ചുകൾ ഷാർജ, റാസൽ കൈമ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.