സ്ത്രീകള്‍ക്ക് മുടി നല്‍കുന്നൊരു ആത്മ വിശ്വാസം അതൊന്നു വെറെ തന്നെയാണ്. ഇന്ന് മിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. ഒരു ലക്ഷം മുടികള്‍ സാധാരണ ഒരാളുടെ തലയില്‍ ഉണ്ടാകും.
എന്നാല്‍, ദിവസേന കൊഴിയുന്ന മുടികള്‍ ശരാശരി 50 മുതല്‍ 100 വരെയാണ്. മുടി കൊഴിച്ചിലിന് കാരണങ്ങള്‍ ഏറെയാണ്. ചിലപ്പോള്‍ മുടികൊഴിച്ചില്‍ പാരമ്പര്യമായേക്കും .
എന്നാല്‍ ടെസ്റ്റോസിറോണ്‍ ഹോര്‍മോണിന്റെ വര്‍ധന, സ്ട്രെസ്, ചില മരുന്നുകളും ചികിത്സാ രീതികളും, ആര്‍ത്തവ വിരാമം, ഗര്‍ഭധാരണം, തൈറോയിഡ് വ്യതിയാനങ്ങള്‍, പോഷകാഹാരക്കുറവ്(ഇരുമ്പ്) എന്നിവയും മുടി കൊഴിച്ചിലിന് കാരണമാകാം. ഡൈ, കളര്‍, ബ്ലീച്ച്, സ്ട്രെയ്റ്റനിങ് എന്നിവ സ്ഥിരമായി ചെയ്യുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.
മുടി സംരക്ഷിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
മുടികൊഴിച്ചിലിനും താരനും ഇല്ലാതാക്കാനും വെളിച്ചെണ്ണ നല്ലതാണ്. വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് 10 മിനിട്ട് ചൂടാക്കുക. ഇതിനുശേഷം ഉള്ളി അരിഞ്ഞ് നീരെടുക്കുക. ഇത് നേരത്തെ ചൂടാക്കിയ എണ്ണയിലേക്ക് ചേര്‍ക്കുക. ഇനി എണ്ണ അരിച്ചെടുക്കാം. ആഴ്ചയില്‍ മൂന്നോ നാലോ തവണ തലയില്‍ പുരട്ടാം. മുടി നന്നായി വളരും.
മുടി സംരക്ഷണത്തിനായ് ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്താം. ഇരുമ്പും ബി വൈറ്റമിനുകളും ബയോഫ്ലാവനോയ്ഡ്സും (സിട്രസ് പഴങ്ങള്‍) പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പ്രോട്ടീന്‍ ചികിത്സകളും മുടി കൊഴിച്ചിലിന് പരിഹാരമാകും. മുറുകിയ തൊപ്പി, സ്കാര്‍ഫ് എന്നിവ ധരിക്കുന്നതും നീണ്ടമുടി മുറുക്കി കെട്ടുന്നതും മുടികൊഴിച്ചില്‍ അധികമാക്കും. സ്ട്രെസ് ഒഴിവാക്കുന്നതു മുടി വളര്‍ച്ചക്ക് ഗുണപരമാകും. മെഡിറ്റേഷന്‍, യോഗ, ജോഗിങ്, വായന എന്നിവയ്ക്കും സമയം കണ്ടെത്തണം.