കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം
ദീര്‍ഘനേരം ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കു ന്നതു മൂലം കണ്ണിനെയും കാഴ്ചശക്തിയെയും ബാധി ക്കുന്ന പ്രശ്‌നങ്ങളെയാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന് പറയുന്നത്.
കാരണങ്ങള്‍
- ദീര്‍ഘനേരമുള്ള ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം (പഴ്‌സണല്‍ കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍)
- കുറഞ്ഞ വെളിച്ചത്തില്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നത്
- സ്‌ക്രീനില്‍ നിന്നും പാലിക്കുന്ന അകലം
- കണ്ണിന് സ്‌ട്രെയിന്‍ വരുന്ന കോണില്‍ ഇരുന്നു കൊണ്ട് സ്‌ക്രീന്‍ ഉപയോഗിക്കുന്നത്
- സ്‌ക്രീന്‍ ഇടവേളകളുടെ ദൈര്‍ഘ്യം കുറയു ന്നത്
രോഗലക്ഷണങ്ങള്‍
- കണ്ണിനുണ്ടാകുന്ന സ്‌ട്രെയിന്‍
- കണ്ണില്‍ ചൊറിച്ചിലും ഡ്രൈനെസ്സും
- കാഴ്ച മങ്ങുന്നത്
- രണ്ടായി കാണുക
- ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട്
- കാഴ്ച വൈകല്യങ്ങള്‍ (ഹ്രസ്വദൃഷ്ടി)
- തലവേദന
- കഴുത്തിനും തോളെല്ലിനും വേദന
ചികിത്സാ വിധികള്‍
- കൃത്യമായ ഇടവേളകളില്‍ കാഴ്ച പരിശോധനകള്‍
- കണ്ണിനുള്ള വ്യായാമങ്ങള്‍
- ലേസര്‍ സര്‍ജറികള്‍
എങ്ങനെ പ്രതികരിക്കാം
- ദീര്‍ഘനേരമുള്ള ഉപയോഗം ഒഴിവാക്കുക.
- 20-20-20 നിയമം പ്രായോഗികമാക്കുക (20 സെക്കന്റ് ഇടവേള, 20 മിനിറ്റു കൂടുമ്പോള്‍, 20 അടി അകലെയുള്ള എന്തിലേക്കെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക).
3.സ്‌ക്രീന്‍ 20-28 ഇഞ്ച് അകലത്തില്‍ ക്രമീകരിക്കുക. - സ്‌ക്രീനിന്റെ മധ്യ ഭാഗം കണ്ണില്‍ നിന്നും 15-20ത്ഥ താഴെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.
- ആവശ്യത്തിന് പ്രകാശം ഉറപ്പു വരുത്തുക.
- ആന്റിഗ്ലെയര്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുക.
- രണ്ടു പാദങ്ങളും തറയില്‍ ഉറപ്പിച്ച് കൈകള്‍ക്ക് സപ്പോര്‍ട്ട് കൊടുത്ത് ടൈപ്പ് ചെയ്യുക.
- ഇടയ്ക്കിടെ വിശ്രമ സമയങ്ങള്‍ എടുക്കുക.