യൂറിക് ആസിഡ് കൂടിയാൽ ഈ കാര്യങ്ങള്‍ മറക്കാതെ ചെയ്യുക. ഷെയര്‍ ചെയ്യൂ

മുപ്പത്തിയഞ്ചു വയസ്സുള്ള യുവാവ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു വിവാഹസൽക്കാരത്തിന് പങ്കെടുക്കുന്നു. വിഭവസമൃദ്ധമായ നോൺ വെജിറ്റേറിയൻ സദ്യ. കൈയിൽ കിട്ടിയതെല്ലാം അയാൾ കഴിച്ചു. മട്ടൻകറി, ബീഫ് റോസ്റ്റ്, വലിയകൊഞ്ച്, കടൽ മത്സ്യം ഇവയെല്ലാം അയാൾ കാര്യമായിത്തന്നെ കഴിക്കുന്നു. അവിടെ ഒരുക്കിയിരുന്ന മദ്യസൽക്കാരത്തിലും അയാൾ പങ്കെടുക്കുകയുണ്ടായി. വീട്ടിലെത്തിയ അയാൾക്ക് അർധരാത്രിയോടെ കാലിന്റെ പെരുവിരലിൽ അസഹനീയമായ വേദന തുടങ്ങി. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും കഠിനമായ വേദന അനുഭവിക്കുന്നത്. വേദനസംഹാരി കഴിച്ചു രാത്രി കഴിച്ചു കൂട്ടിയ അയാൾ രാവിലെ തന്നെ ഡോക്ടറെ കണ്ടു. ലാബ് റിപ്പോർട്ടിൽ യൂറിക് ആസിഡ് കൂടുതൽ. അതിനോടൊപ്പം മറ്റു ചില പരിശോധനകളും ചേർത്തു വച്ച് ഡോക്ടർ വിധിയെഴുതി അയാളുടെ രോഗം ‘ഗൗട്ട്’.

 

സന്ധിവേദനയുണ്ടെന്നു പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് പരിശോധന. സന്ധികളിൽ കഠിന വേദനയുണ്ടാകുന്ന ‌ഗൗട്ടു മുതൽ ചിലപ്പോൾ അർബുദസൂചനയായി വരെ യൂറിക് ആസിഡ് കൂടിനിൽക്കാം.

 

യൂറിക് ആസിഡിന്റെ വരവ്

ശരീരത്തിലെ കോശങ്ങളിലെ ഡി. എൻ. എ. യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. കോശങ്ങൾ നശിക്കുമ്പോള്‍ അതിലെ പ്യൂരിൻ വിഘടിച്ചാണ് പ്രധാനമായും ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാവുന്നത്. കൂടാതെ നമ്മൾ കഴിക്കുന്ന ആഹാരത്തിലെ (ഉദാ: മാംസം, മത്സ്യങ്ങൾ, മദ്യം തുടങ്ങിയവ) പ്രോട്ടീൻ വിഘടിച്ചു പ്യൂരിൻ ഉണ്ടാവുകയും അതിൽ നിന്നും ധാരാളമായി യൂറിക് ആസിഡ് ശരീരത്തിൽ ഉണ്ടാവുകയും ചെയ്യുന്നു.

 

സാധാരണയായി പുരുഷന്മാരിൽ മൂന്നു മുതൽ ഏഴു വരെ mg/dl യൂറിക് ആസിഡ് ആണു കാണാറുള്ളത്. എന്നാൽ സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറവായിരിക്കും (2.4–6 mg/dl). ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരിലുള്ള ഈസ്ട്രജൻ എന്ന ഹോർമോൺ ആണ്. ഈ ഹോർമോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്. യൂറിക് ആസിഡ് എഴുപതു ശതമാനവും മൂത്രത്തിൽ കൂടിയും ബാക്കി മുപ്പതു ശതമാനം മലത്തിലൂടെയും പുറംതള്ളപ്പെടുന്നു. യൂറിക് ആസിഡ് പുറന്തള്ളാതെ ശേഷിച്ചാൽ അവ ശരീരത്തിൽ അടിഞ്ഞു കൂടാൻ തുടങ്ങും.

പെരുവിര മുത ഗൗട്ട്

ശരീരത്തിൽ അധികമായുള്ള യൂറിക് ആസിഡ് ക്രിസ്റ്റലുകളായി പ്രധാനമായും കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതൽ 24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന അതികഠിനമായ വേദന ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. കൂടാതെ നീര്‍ക്കെട്ടും വിരല്‍ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവുന്നു. ഈ വേദന രണ്ടു മുതൽ നാലാഴ്ച വരെ തുടരാം. കാലിന്റെ പെരുവിരലിൽ ആണ് ആദ്യം ഇതു ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലും ഉണ്ടാകാം, ഈ രോഗാവസ്ഥയാണ് ഗൗട്ട്. റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന വാതരോഗം മൂലം കൈയിലെയും കാലിലെയും എല്ലാ വിരലുകളിലും വേദനയും വൈകല്യവും അനുഭവപ്പെടുന്നു. അതുപോലുള്ള മറ്റു വാതരോഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഗൗട്ട് പ്രധാനമായും ഒരു സന്ധിയില്‍ കേന്ദ്രീകരിച്ച് വേദനയും നീരും അനുഭവപ്പെടുത്തുന്ന വാതരോഗമാണ്. അപൂർവമായേ ഒന്നിലധികം സന്ധികളിൽ വരൂ. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമായിരിക്കും ഗൗട്ട് അറ്റാക്ക് ഉണ്ടാവുക. പൊതുവേ സ്ത്രീകളിലാണ് റുമറ്റോയ്ഡ് ആർത്രൈറ്റിസ് കാണപ്പെടുന്നത്.

 

ലക്ഷണമില്ലാതെയും

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിൽ പോലും ചില അവസരങ്ങളിൽ സന്ധികളിൽ ഇത് അടിഞ്ഞുകൂടാറില്ല. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത ഇത്തരം ആളുകൾക്ക് ചികിത്സ ആവശ്യമില്ല. എന്നാൽ ഇവർക്ക് ഗൗട്ട് വരാനുള്ള സാധ്യത കൂടുതലാണ്. ഒരു വര്‍ഷത്തിൽ ഉണ്ടാകുന്ന ഗൗട്ട് അറ്റാക്കുകളുടെ ആവർത്തി അനുസരിച്ച് ഇതിനെ അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ തരംതിരിക്കാം.

വൃക്കയിലെ കല്ലിനും കാരണം

യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല് (Kidney Stone), വൃക്കസ്തംഭനം (Kidney Failure) എന്നീ സങ്കീർണ പ്രശ്നങ്ങൾ ഉണ്ടാകാം, യൂറിക് ആസിഡ് അളവു വളരെ കൂടിയ അമ്പതു ശതമാനം പേരിലും വൃക്കയിൽ കല്ലുണ്ടാകും. മറ്റൊരു രീതിയിലും യൂറിക് ആസിഡ് കല്ലായി പരിണമിക്കാം, യൂറിക് ആസിഡ് പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനു ചുറ്റും കാൽസ്യം ഓക്സലേറ്റ് അടിഞ്ഞു കൂടി കല്ലുണ്ടാകുകയുമാണു ചെയ്യുന്നത്. ഈ പരലുകൾ വൃക്കാ നാളിയിലോ മൂത്രനാളത്തിലോ അടിഞ്ഞു കൂടുന്നത് ഗുരുതരമായ വൃക്കാ സ്തംഭനത്തിന് കാരണമാകുന്നു.

 

അനിയന്ത്രിതമായി കൂടിയാ

ലിംഫോമ, ലുക്കീമിയ തുടങ്ങിയ അർബുദരോഗങ്ങളുടെ ചികിത്സയെ തുടർന്ന് അർബുദകോശങ്ങൾ പെട്ടെന്നു നശിക്കുമ്പോഴും അതികഠിനമായ വ്യായാമശീലത്തെ തുടർന്നും അപസ്മാരബാധയെ തുടര്‍ന്നും യൂറിക് ആസിഡ് അനിയന്ത്രിതമായി ഉയരാം.

ശരീരത്തിൽ നിന്നും യഥാസമയം പുറം തള്ളപ്പെടാത്ത യൂറിക് ആസിഡ് വർഷങ്ങൾ കൊണ്ടു പരലുകളായി രൂപാന്തരപ്പെടുകയും അതു കൈവിരലുകൾ, കാൽമുട്ടുകള്‍, ചെവി തുടങ്ങിയ ശരീരഭാഗങ്ങളിൽ തടിപ്പുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതിനു ടോഫൈയുടെ മുകളില്‍ വ്രണമുണ്ടാവുകയും അതു പൊട്ടി വെളുത്ത പേസ്റ്റ് രൂപത്തിൽ യൂറിക് ആസിഡ് പുറത്തുവരുകയും ചെയ്യുന്നു.

 

കൂടാ മൂന്നാണു കാരണം

യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലായി കാണപ്പെടുന്നതു പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ്.

∙ കോശങ്ങൾ നശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്യൂരിന്‍ വിഘടിച്ച് ഉണ്ടാകുന്നത് യൂറിക് ആസിഡ് ആണ്. ഗൗട്ട് രോഗികളിൽ മൂന്നിൽ രണ്ടു ഭാഗവും ഈ വിഭാഗത്തില്‍ പെടുന്നു. സോറിയാസിസ്, ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലമാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്.

∙ ആഹാരം: മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അമിതമായിട്ടുള്ള ഭക്ഷണം, മദ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ വിഘടിക്കുമ്പോൾ.

∙ ദീർഘകാല വൃക്കാരോഗങ്ങൾ, വൃക്കാസ്തംഭനം എന്നീ രോഗങ്ങൾ കാരണം രക്തത്തിലുള്ള യൂറിക് ആസിഡ് പുറംതള്ളാൻ സാധിക്കാതെ വരുമ്പോള്‍.

 

തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു.

രക്താർബുദമുള്ള രോഗികളിൽ 60%-70% ത്തിലും യൂറിക് ആസിഡ് ലെവൽ വളരെയധികം ഉയർന്ന തോതിൽ ആയിരിക്കും. ഈ രോഗികളിൽ കോശങ്ങളിലുണ്ടാകുന്ന വളരെ വേഗത്തിലുള്ള പരിണാമത്തിന്റെ ഭാഗമായി യൂറിക് ആസിഡ് അമിതമായി ഉത്പാദിക്കപ്പെടുന്നു. സോറിയാസിസ് രോഗികളിൽ 70% വരെ യൂറിക് ആസിഡിന്റെ അളവ് കൂടുതലായിരിക്കും.

 

രക്തം പരിശോധിച്ച്

രോഗിയുടെ രക്തത്തിലെ യൂറിക് ആസിഡ് അളവു കൂടിയിരിക്കുന്നത് രക്ത പരിശോധനയിലൂടെ അറിയാം. എന്നാൽ ഈ രക്തപരിശോധന കൊണ്ടു ഗൗട്ട് ഉണ്ടോ എന്നു തീരുമാനിക്കാനാകില്ല. ഗൗട്ട് അവസ്ഥയിൽ നീരു വച്ച സന്ധിയിൽ നിന്നും കുത്തിയെടുക്കുന്ന ദ്രാവകത്തിൽ കാണപ്പെടുന്ന യൂറിക് ആസിഡ് പരലുകളാണു രോഗം ഉറപ്പാക്കാൻ സഹായിക്കുന്നത്. കൂടാതെ എക്സ്–റേ പരിശോധനയിൽ സന്ധികളിലെ അസ്ഥി ദ്രവിച്ചിരിക്കുന്നതായും നീർവീക്കം വ്യാപിച്ചിരിക്കുന്നതായും കാണാം. യൂറിക് ആസിഡ് കൂടാതിരിക്കാൻ ശരീരഭാരം നിയന്ത്രിക്കുക പ്രധാനമാണ്. രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവയും നിയന്ത്രിക്കണം

 

അവയവമാംസം വേണ്ട

കൊ‌ഴുപ്പ് കൂടുതൽ അടങ്ങിയ മാംസാഹാരങ്ങളിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്രഡ്, കേക്ക്, ബിയർ, മദ്യം, അവയവ മാംസങ്ങളായ കരൾ, കിഡ്നി ഇവ പ്രധാനമായും ഒഴിവാക്കണം.

നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ്, വെർജിന്‍ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക ചുവന്ന കാബേജ്, നാരങ്ങാവർഗങ്ങൾ, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഉൾപ്പെടുത്തി മിതമായ പ്രോട്ടീൻ, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പുചേർന്ന ഭക്ഷണക്രമം എന്നിവ സ്വീകരിച്ചുകൊണ്ടു യൂറിക് ആസിഡ് നിയന്ത്രിക്കാം. ഞാവൽപഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയിൽ യൂറിക് ആസിഡ് കുറയ്ക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്.

 

ശരീരഭാരം അധികമുണ്ടെങ്കില്‍ ഭക്ഷണക്രമീകരണം, വ്യായാമം ഇവ ശീലിച്ചു കുറയ്ക്കണം. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും. മൂത്രം എപ്പോഴും ജലനിറത്തിൽ പോകുന്നു എന്ന് ഉറപ്പാകുംവിധം ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലിക്കുക. മുസമ്പി ജ്യൂസ്, നാരങ്ങാവെള്ളം ഇവ ശീലിക്കുക. ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം.

യൂറിക് ആസിഡ് കൂടിയാല്‍ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം

നല്ല ചികിത്സയുണ്ട്

അമിതമായ യൂറിക് ആസിഡിനെയും ഗൗട്ടിനെയും ചികിത്സിക്കാൻ മരുന്നുകളുണ്ട്. ഗൗട്ട് ചികിത്സിക്കാൻ വേദനാസംഹാരികളാണ് (Analgesic) ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്.

 

ആറാം നൂറ്റാണ്ടിൽ ‘കൊൾക്കിസം ഓട്ടംനേൽ’ എന്ന ചെടിയിൽ നിന്നും ‘കൊൾക്കിസൈൻ’ എന്ന മരുന്നു വേർതിരിച്ചെടുത്ത് ഉപയോഗിച്ചുതുടങ്ങി. ഇപ്പോഴും കഠിനമായ വേദനയുമായി എത്തുന്ന രോഗികൾക്ക് ആദ്യം വേദനസംഹാരികൾ (NSAID) തന്നെയാണു നൽകുന്നത്.

വേദന മാറിയതിനുശേഷം ശരീരത്തിലെ അധികമുള്ള യൂറിക് ആസിഡ് പുറംതള്ളുന്നതിനായി അലോപ്യൂരിനോൾ അല്ലെങ്കിൽ, ഫെബുക്സോസ്ടാറ്റാ (Febuxostat) എന്നീ മരുന്നുകൾ നൽകുന്നു. ഫെബുക്സോസ്ടാറ്റ് യൂറിക് ആസിഡ് ഉത്പാദനത്തെ ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ അലർജി പോലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇതു പക്ഷേ, വേദന സംഹാരികൾ, കൊൾക്കിസൈൻ എന്നിവ കൊണ്ടു സന്ധികളുടെ വേദന, നീര് എന്നിവ നിയന്ത്രിച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്. മരുന്ന് ദീർഘനാൾ ഉപയോഗിക്കേണ്ടിയും വരാം.

 

മരുന്നുക കരുതലോടെ

ആസ്പിരിന്‍ ശരീരത്തിലെ യൂറിക് ആസിഡ് അളവ് കൂട്ടൂം. വേദനയും വീക്കവും കുറയ്ക്കാൻ നല്ലൊരു മരുന്നാണെങ്കിലും യൂറിക് ആസിഡ് കൂടിനിൽക്കുമ്പോഴും ഗൗട്ട് ഉള്ളപ്പോഴും ആസ്പിരിൻ കഴിക്കരുത്.

ചില മരുന്നുകളുടെ ഉപയോഗം തന്നെ യൂറിക് ആസിഡ് കൂടാൻ കാരണമാകും. ഡൈയൂറിറ്റിക്സ് വിഭാഗത്തിൽപ്പെട്ട രക്തസമ്മർദമരുന്നുകളാണ് (Thiazides, Furosemide) ഇതിൽ പ്രധാനം ചില കാൻസർമരുന്നുകളും യൂറിക് ആസിഡ് കൂട്ടാം.

 

അറിയാം പരിശോധനകൾ ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT)

ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT) സാധാരണ ബ്ലഡ് റൂട്ടീൻ പരിശോധനകളുടെ കൂട്ടത്തിലില്ലെങ്കിലും കരളിന്റെ പ്രവർത്തനവും ആരോഗ്യവും വിലയിരുത്താനാണ്.

∙ പ്രധാനമായും രക്തത്തിലെ ചില പ്രോട്ടീനുകളുടെയും എൻസൈമുകളുടെയും നിലയാണു പരിശോധിക്കുന്നത്. കരളിന് എന്തെങ്കിലും തരത്തിലുള്ള നാശങ്ങൾ ഉണ്ടാവുമ്പോൾ ഇവയുടെ നിലയിൽ കാര്യമായ വ്യത്യാസം വരും. താൽക്കാലികവും പരിഹരിക്കാൻ കഴിയുന്നതുമായ തകരാറുകളിലും ലിവർ എൻസൈമുകളുടെ നിലയിൽ മാറ്റങ്ങൾ വരാം.

 

എഫ് ടി പരിശോധനയുടെ ലക്ഷ്യങ്ങ:

∙കരളിലെ അണുബാധകൾ കണ്ടുപിടിക്കാൻ (ഉദാ: ഹൈപ്പറ്റെറ്റിസ് രോഗബാധ)

∙ രോഗക്കിന്റെ പുരോഗതി വിലയിരുത്താൻ അഥവാ ചികിത്സയുടെ ഫലപ്രാപ്തി അറിയാൻ.

∙ രോഗി കഴിക്കുന്ന മരുന്നുകളിൽ കരളിനെ ബാധിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയുണ്ടെങ്കിൽ അവ ബാധിക്കുന്നുണ്ടോയെന്നറിയാൻ.

∙ ഉപവാസത്തിനു ശേഷമാണ് (രാവിലെ) ഈ പരിശോധനകൾ ചെയ്യാറുള്ളത്.

ലിവർ ഫങ്ഷൻ ടെസ്റ്റുകളും അവയുടെ സാധാരണ റിസൽട്ടും

Comments (0)
Add Comment