പപ്പായ മനുഷ്യ ശരീരത്തിന് ഉത്തമമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ നാം അറിഞ്ഞതിനേക്കാള്‍ ഗുണങ്ങള്‍ പപ്പായക്കുണ്ട്.നാരുകളുടെ കലവറയായ പപ്പായയില്‍ വൈറ്റമിന്‍ എ, ബി, സി എന്നിവയും ധാരാളമുണ്ട്. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തെയും സംരക്ഷിക്കുന്നു. പപ്പായ ഇലയുടെ നീര് ഒന്നോ രണ്ടോ സ്പൂണ്‍ കഴിക്കുന്നത് രക്തത്തിലെ കൗണ്ട് കൂടുന്നതിന് സഹായകരമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം അമിതവണ്ണം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കുന്നതിന് പപ്പായ നല്ലതാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. പച്ചപപ്പായ വേവിച്ച് കഴിക്കുന്നത് ഗുണകരമെങ്കിലും ഏറെ പ്രയോജനം നല്‍കുന്നത് പപ്പായയുടെ പഴമാണെന്നാണ് വിദഗ്ധാഭിപ്രായം.