ഗുവാഹാത്തി: അസമിൽ കാലവർഷം ശക്തിപ്രാപിച്ചത് മൂലം പ്രളയത്തിൽ 21 ജില്ലകൾ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര നദി ഉൾപ്പടെ അഞ്ച് നദികളും കര കവിഞ്ഞൊഴുകുകയാണ്. ഇതുവരെ ആറിലധികം പേർ മരിച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
എട്ട് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതോടെ കേന്ദ്രം ഇടപെട്ട് സൈന്യത്തെ ഇറക്കാനാണ് ഉദ്ദേശം.
വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. 27,000 ഹെക്ടർ വയലുകൾ വെള്ളത്തിനടിയിലായി. എഴുപതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി എട്ടായിരത്തോളം ആളുകളെ മാറ്റി താമസിപ്പിച്ചു.
ഇതെ തുടർന്ന്, അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശും വെള്ളപൊക്കം ഭീഷണിയുടെ വക്കിലാണ്.
ഭൂട്ടാനിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്