ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോൺ, ഭാരതി എയർടെൽ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വർധിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ നിരക്ക് കുത്തനെ വർധിപ്പിക്കാൻ പ്രഖ്യാപിച്ചത്.
3ആം തീയതി (ചൊവ്വാഴ്ച) മുതൽ ആയിരിക്കും പുതിയ നിരക്കുകൾ നിലവിൽ വരുന്നത്.
പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതൽ നിരക്ക് ഈടാക്കും. എയർടെൽ നെറ്റ്വർക്കിൽ നിന്ന് മറ്റ് നെറ്റ്വർക്കിലേക്കുള്ള അൺലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും. കഴിഞ്ഞ പാദത്തിൽ ഐഡിയ-വോഡഫോൺ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പമാണ് ഇരു കമ്പനികളും സ്പെക്ട്രം വാടക ഇനത്തിൽ ഉൾപ്പടെ വൻ കുടിശ്ശിക വരുത്തിയത്.
മൊബൈൽ മേഖലയിലെ മറ്റൊരു കമ്പനിയായ ജിയോയും നിരക്കുകളിൽ ഉടൻ വർധന വരുത്തുമെന്നാണ് റിപ്പോർട്ടുകൾ.