ന്യൂഡൽഹി: ഡൽഹിയിലെ ഒരു കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ 43 കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് ഗുരുതര പൊള്ളൽ ഏൽക്കുകയും ചെയ്തിട്ടുണ്ട്.
മരിച്ചവരിൽ ഏറെയും ഉറങ്ങി കിടന്ന പുക ശ്വസിച്ചവവരാണ്. ഇന്ന് രാവിലെ 5മണിക്കായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. പകൽ 9 മണിക്ക് ശേഷം സ്ഥിതി നിയന്ത്രണം വിധേയമായി.
ഡൽഹിയിലെ റാണി ഝാൻസി റോഡിൽ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഒരു ഫാക്ടറി യൂണിറ്റിൽ നിന്നാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ബാഗുകളും കുടകളും പെട്ടികളും നിർമ്മിക്കുന്ന ഫാക്ടറിയാണ് അഗ്നിക്ക് ഇരയായത്.
പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട് . ഡൽഹിയിലുള്ള 27ഓളം വരുന്ന അഗ്നിശമനസേന യൂണിറ്റുകളാണ് തീയണക്കാൻ പരിശ്രമിക്കുന്നത്.
ഇതിനോടകം 100ലധികം പേരെ രക്ഷപെടുത്തിയിട്ടുണ്ട്.