ന്യുഡൽഹി: രാജ്യ വ്യാപകമായി പ്രവർത്തിക്കുന്ന ഭക്ഷണ ശ്രംഖല ഊബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ചര്‍ച്ച നടക്കുന്നു.
ഏകദേശം 400 മില്യണ്‍ യൂ.എസ്. ഡോളറിനാണ് (2836.5 കോടി ഇന്ത്യൻ രൂപ) സൊമാറ്റോ ഊബര്‍ ഈറ്റ്സ് ഇന്ത്യയെ വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഊബറും സോമാറ്റോയും ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രാജാവായി മാറും. 2020ൽ 15 ശതകോടി ഡോളറിന്റെ കച്ചവടം എങ്കിലും ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കും എന്നാണ് കമ്പിനിയുടെ പ്രതീക്ഷ.
കഴിഞ്ഞ ജൂലൈയില്‍ ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി. ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനിടെയാണ് ചര്‍ച്ചകള്‍ നടന്നത്.
ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടമാണ് ഊബര്‍ ഈറ്റ്സിനുള്ളത്.