ഡൽഹി: ജമ്മു-കശ്മീരിലും ഡൽഹിയുമടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയാണ്.
ഇതേതുടർന്ന്, ഡൽഹിയുൾപ്പടെ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടു.
വൈകുന്നേരം ഏകദേശം 5.12 നാണ് ഭൂചലനം രേഖപെടുത്തിയത്.
നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്കോടി.