ന്യൂഡൽഹി: ഡൽഹി നഗരത്തിൽ ദുരന്തമായി വീണ്ടും തീപിടിത്തം. ഔട്ടർ ഡൽഹിയിലുള്ള നരേലയിലുള്ള പാദരക്ഷ നിർമിക്കുന്ന ഫാക്ടറിക്കാണ് തീപിടിച്ചത്. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. കെട്ടിടത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു.
ഇരുപതോളം അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയതിന് ശേഷമാണ് സ്ഥലത്തെ തീയണക്കാൻ സാധിച്ചത്