ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ഇഷ്ട ഗാനങ്ങളിൽ ഒന്നായ പരമ്പരാഗത ഇംഗ്ളീഷ് ക്രിസ്ത്യൻ ഗാനം ‘എബൈഡ് വിത്ത് മി’ ഈ വർഷത്തെ റിപബ്ലിക് പരേഡിന്റെ ഭാഗമായുള്ള ബീറ്റിംഗ് റിട്രീറ്റ് പട്ടികയിൽ തിരിച്ചെത്തി.
പ്രതിരോധ മന്ത്രാലയം 1950 ന് ശേഷം ആദ്യമായി
പത്തൊൻപതാം നൂറ്റാണ്ടിൽ സ്കോട്ടിഷ് കവി ഹെൻറി ഫ്രാൻസിസ് ലൈറ്റ് എഴുതിയതും വില്യം ഹെൻറി രചിച്ചതുമായ ക്രിസ്ത്യൻ ഗാനം പതിവുപോലെ പ്ലേ ചെയ്യില്ലെന്ന് ഏകദേശം രണ്ടാഴ്ച മുമ്പ് പ്രതിരോധ മന്ത്രാലയം അധികൃതർ അറിയിച്ചു. കൂടുതൽ വിശദീകരണമൊന്നും നൽകിയില്ല. ഈ നീക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കി. എന്നാൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ അബൈഡ് വിത്ത് മി – മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം പുന സ്ഥാപിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര പ്രതിരോധ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിനെ ഉദ്ധരിച്ചു പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ ഈ വർഷവും ഗാന്ധിയുടെ പ്രിയ ഗാനം ട്രൂപ്പിന്റെ ഭാഗമായി ഉൾപ്പെടെത്തിയിട്ടുണ്ടെന്ന് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ദേശീയ യുദ്ധസ്മാരകത്തിൽ വീണുപോയ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കുന്ന ആദ്യ ദിനമായിരിക്കും 71-ാമത് റിപ്പബ്ലിക് ദിനം.