ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഇന്ത്യ. രാജ്യത്തേക്കുള്ള എല്ലാ വീസകളും അനുമതികളും കേന്ദ്രസർക്കാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വൈറസ് ബാധ ശക്തമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ നൽകുന്നത് ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു.
കോവിഡ്-19; ഇന്ത്യയിലേക്കുള്ള എല്ലാ വീസകളും റദ്ദാക്കി
