കൊറോണ പ്രതിരോധം: മാര്‍ച്ച് 22 (ഞായർ) പബ്ലിക് കര്‍ഫ്യൂ-
പകൽ 7 മുതൽ രാത്രി 9വരെ ആരും പുറത്തിറങ്ങരുത് . പ്രധാനമന്ത്രി
ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 22 (ഞായർ) പബ്ലിക് കര്‍ഫ്യൂയായി ആചരിക്കാൻ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്തു. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഒരുക്കുന്ന കർഫ്യു. ഇതിന്റെ ഭാഗമായി പകൽ 7 മുതൽ രാത്രി 9വരെ ആരും വീടിന്റെ പുറത്തിറങ്ങരുത് എന്ന് അദ്ദേഹം അറിയിച്ചു. ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാധാരണയായി ഒരു ദുരന്തം വരുമ്പോൾ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാൽ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി അദ്ദേഹം കൂട്ടി ചേർത്തു.
അതെസമയത്ത് ഈ ആഴ്ച മുതൽ സംസ്ഥാനത്ത് 10 വയസുള്ള കുട്ടികൾ മുതൽ 65 വയസിന് മുകളിൽ വരെയുള്ളവർ ആരും പുറത്തിറങ്ങരുത് എന്നും യാത്രകൾ എല്ലാം ഒഴിവാക്കി എല്ലാവരും ഭവനത്തിൽ തന്നെ ഇരിക്കണം എന്ന് പ്രസ്താവിച്ചു.