രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികള്‍ക്ക് വന്‍നേട്ടം

രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് വന്‍നേട്ടം. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും വിനിമയ നിരക്കില്‍ മാറ്റമുണ്ടായതാണ് പ്രവാസികള്‍ക്ക് ഗുണകരമായി മാറിയത്. യുഎഇ ദിര്‍ഹമിന് 20 രൂപയാണ് വിനിമയ നിരക്ക്. ഇതോടെ നാട്ടിലേക്ക് സാമ്പത്തിക ഇടപാട് നടത്തുന്ന പ്രവാസികള്‍ക്ക് എണ്ണത്തില്‍ വര്‍ധനയുണ്ടായി.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദിര്‍ഹത്തിന് 20 രൂപയാകുന്നത്. യുഎഇയിലെ പ്രമുഖ എക്‌സ്‌ചേഞ്ചുകളില്‍ മലയാളികള്‍ നാട്ടിലേക്ക് പണം അയ്ക്കുന്നതിനായി തിരിക്ക് കൂട്ടുകയാണ്. പല എക്‌സ്‌ചേഞ്ചുകളും പ്രവാസികള്‍ക്കായി ഓഫറുകളും നല്‍കുന്നുണ്ട്. കൂടുതല്‍ പണം അയ്ക്കുന്നവര്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക.
ഡോളര്‍ ശക്തി പ്രാപിച്ചതോടെയാണ് കറന്‍സി വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായത്. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ആര്‍ബിഐ ആവശ്യമായ രീതിയില്‍ ഇടപടാത്ത പക്ഷം രൂപയൂടെ മൂല്യം ഇനിയും ഇടിയുമെന്ന് സാമ്പത്തിക വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു

Comments (0)
Add Comment