ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികൾക്കു ഏർപ്പെടുത്തിയിട്ടുള്ള ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. 9, 10, +1, +2 ക്ലാസുകളില്‍ പഠിക്കുന്നവർക്കും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകരുടെ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 9,10 ക്ലാസ്സുകളിലെ പെണ്‍കുട്ടികൾക്ക് 5000 രൂപയും 11,12 ക്ലാസ്സിലെ പെണ്‍കുട്ടികൾക്ക് 6000 രൂപയുമാണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുക.
ആധാർ കാർഡിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റ്, കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്, സ്കൂൾ വെരിഫിക്കേഷൻ ഫോം തുടങ്ങിയവയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ. മറ്റ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവരും ലഭിക്കുന്നവരും ആയ കുട്ടികൾക്ക് മൗലാന സ്കോളർഷിപ്പിന് (ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ്) അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 31.10.2020.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക്: http://bhmnsmaef.org/maefwebsite/GeneralInstructions.aspx