ചത്തീസ്ഗഡിൽ സായുധ ആക്രമികൾ ഗോത്ര ക്രിസ്ത്യാനികളുടെ ഗ്രാമം ആക്രമിച്ചു: അനേകർക്ക് പരുക്ക്

ചത്തീസ്ഗഡ്: കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിലെ തെക്കൻ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷത്തിനിടയിൽ, 50 ലധികം വരുന്ന ആളുൾ 100 ഓളം വരുന്ന ക്രിസ്ത്യാനികളുടെ ഒരു സമുദായത്തെ ആക്രമിക്കുകയും ഒരു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി 27 പേർക്ക് പരിക്കേൽക്കുകയും അനേകർ ഭവനങ്ങൾ വിട്ടുപോകയും ചെയ്തുവെന്ന് പീഡന നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നു. ഈ നവംബർ 24 ന് തെക്കൻ ഛത്തീസ്ഗഡിലെ സുക്മാ ജില്ലയിലെ സിംഗവാരം ഗ്രാമത്തിൽ ക്രിസ്തുമസ് സീസൺ ആചരിക്കാനും അവരുടെ സമുദായത്തിൽ ഒരു കുട്ടിയുടെ ജനനം ആഘോഷിക്കാനും യോഗം ചേർന്ന് മണിക്കൂറുകൾ കഴിഞ്ഞ് അർദ്ധരാത്രിക്ക് ശേഷമാണ് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടത് എന്ന് യു.കെ. ആസ്ഥാനമായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് റിപ്പോർട്ട് ചെയ്തു.

അതേ ഗോത്രത്തിൽപ്പെട്ട ക്രിസ്ത്യൻ അല്ലാത്ത പുരുഷന്മാരടങ്ങുന്ന ജനക്കൂട്ടം ബൈബിളുകൾ കത്തിക്കുകയും ക്രിസ്ത്യാനികളുടെ മോട്ടോർ സൈക്കിളുകൾ തകർക്കുകയും ചെയ്തുവെന്ന് സി.എസ്.ഡബ്ല്യു പറഞ്ഞു. അക്രമികൾ ക്രിസ്ത്യാനികൾ ഒരു വിദേശ മതം ആചരിച്ചുകൊണ്ട് പ്രാദേശിക സംസ്കാരം നശിപ്പിക്കുകയാണെന്ന് ആരോപിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ പീഡനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന യുഎസ് ആസ്ഥാനമായുള്ള മോർണിംഗ് സ്റ്റാർ ന്യൂസ്, ആക്രമണകാരികളുടെ കയ്യിൽ മുളങ്കമ്പുകൾ, ഇരുമ്പ് വടികൾ, വില്ലുകൾ, അമ്പുകൾ, ഇരുമ്പ് അരിവാൾ എന്നിവ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. 25 ഓളം സുഹൃത്തുക്കളൾ ഉൾപ്പെടെ ഉറങ്ങിക്കിടന്ന ഒരു വീടിനെയും തൊട്ടടുത്തുള്ള ഒരു ആരാധനാഹാളിനെയും അവർ ആക്രമിച്ചു.

“അവർ കുട്ടികളെയും പുറത്ത് ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീകളെയും മർദ്ദിച്ചു,” അതിജീവിച്ച 21 കാരനായ ലക്ഷ്മൺ മന്ദവി പറഞ്ഞു. കുട്ടികളെ കൈകൊണ്ടും കാലുകൊണ്ടും അടിച്ചപ്പോൾ മറ്റുള്ളവരെ അമ്പുകളുപയോഗിച്ച് എയ്യുകയും ഇരുമ്പുവടികൊണ്ട് അടിക്കയും ചെയ്തു.” ആക്രമണകാരികളിൽ നാലുപേർ ഒരു മുറിയിൽ കണ്ട ക്രിസ്ത്യൻ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി മന്ദവി പറഞ്ഞു. അവർ അവിവാഹിതയായ ആ സഹോദരിയെ വളഞ്ഞിട്ട് വസ്ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗത്തിന് ശ്രമിച്ചു. അവൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങിയപ്പോൾ, അവർ അവളെ പുറത്തേക്ക് വലിച്ചിട്ട് നിർദ്ദയം അടിച്ചതിനാൽ അവൾക്ക് ഗുരുതരമായ ആന്തരിക പരിക്കുകൾ സംഭവിച്ചു. ”

മറ്റൊരു ഇരയായ 24 വയസ്സുള്ള ലക്ഷു മഡ്കമിനെ ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞു: “ഇത് ഒരു വലിയ അപകടമായിരുന്നു, ആളുകൾ അവരുടെ ജീവൻ രക്ഷിക്കാൻ ഓടുകയായിരുന്നു. എന്റെ പുറകിൽ രണ്ട് മുറിവുകൾ ഏറ്റു. എന്റേത് ഉൾപ്പെട്ട 10 ലധികം മോട്ടോർ ബൈക്കുകൾ അക്രമികൾ തകർത്തു. 20 ബൈക്കുകളുടെ പെട്രോൾ പൈപ്പുകൾ പുറത്തെടുത്ത് ഇന്ധനം ഒഴുക്കിക്കളഞ്ഞു.” രണ്ട് ഗ്രാമവാസികൾ രണ്ട് മാസം മുമ്പ് തന്റെ പിതാവിനെ ഭീഷണിപ്പെടുത്തിയതായി മന്ദവി പറഞ്ഞു. “അവർ ഞങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ടു, ഏകദേശം രണ്ട് മാസം മുമ്പ് അവർ ഞങ്ങളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളെ ആക്രമിച്ച എല്ലാവരേയും ഞങ്ങൾക്ക് നല്ലതുപോലെ തിരിച്ചറിയാം. അവരുമായുള്ള ഞങ്ങളുടെ ബന്ധം ചരിത്രപരമായി വളരെ നല്ലതാണ്, എന്നാൽ പുറത്തുനിന്നുള്ളവർ അവരെ ഞങ്ങൾക്കെതിരെ പ്രകോപിപ്പിച്ചതാണെന്ന് ഞങ്ങൾ സംശയിക്കുന്നു.”

മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ, ഗോത്രവർഗ്ഗക്കാരായ ഗ്രാമവാസികൾ അതേ ഗോത്രത്തിൽ നിന്നുള്ള ക്രിസ്ത്യാനികളുടെ 16 വീടുകൾ നശിപ്പിക്കുകയും ഒരു ക്രിസ്ത്യൻ സ്ത്രീയെ ആക്രമിക്കുകയും ചെയ്തുവെന്ന് സ്റ്റോറീസ് ഏഷ്യ പറയുന്നു, പുരുഷ കുടുംബാംഗങ്ങൾ
ആ സമയത്ത് സുരക്ഷയ്ക്കായി കാടുകളിലേക്ക് ഓടിപ്പോയതിനാൽ ആ ഗ്രാമങ്ങളിലെ ഭൂരിഭാഗം ക്രിസ്ത്യൻ സ്ത്രീകളും കുട്ടികളും മാത്രമാണ് താമസിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട ക്രിസ്ത്യാനികൾക്ക് സുരക്ഷ തേടി 12 ക്രിസ്ത്യാനികൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ബിലാസ്പൂർ ഹൈക്കോടതി പിന്നീട് ഒരു ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് യുഎസ് ആസ്ഥാനമായുള്ള പീഡനങ്ങൾ നിരീക്ഷിക്കുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ കൻ‌സേൺ അക്കാലത്ത് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ആദിവാസി, അല്ലെങ്കിൽ തദ്ദേശീയരായ ആളുകൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയാനുള്ള തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ പ്രചാരണത്തിനിടയിലാണ് ഗോത്ര ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ നടക്കുന്നത്. മതപരിവർത്തനം നടത്തുന്നവരെ വിദ്യാഭ്യാസ, തൊഴിലവസരങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് സർക്കാർ വിലക്കണമെന്ന് ഈ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നു. മിക്ക ആദിവാസികളും ഹിന്ദുക്കളായി എണ്ണപ്പെടുന്നില്ല; അവർക്ക് വ്യത്യസ്ത മതപരമായ ആചാരങ്ങളും ആരാധന സ്വഭാവവുമുണ്ട്. എന്നിരുന്നാലും, ഗവൺമെന്റിന്റെ സെൻസസ് പ്രകാരം അവർ ഹിന്ദുക്കളാണെന്ന് കരുതുന്നു.

ഒരു ക്രിസ്ത്യാനിയാകാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ ഓപ്പൺ ഡോർസിന്റെ 2020 വേൾഡ് വാച്ച് ലിസ്റ്റിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. ഉത്തർപ്രദേശിനും തമിഴ്‌നാട്ടിനും ശേഷം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ മൂന്നാമത്തെ സംസ്ഥാനമായി ഛത്തീസ്ഗഡ് മാറിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. 2020 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 39 പീഡനക്കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 21 ആയിരുന്നു.

Comments (0)
Add Comment