ഇംഫാല്‍: രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ തലസ്ഥാന നഗരമായ ഇംഫാലിനും അവിടുത്തെ പരിസര പ്രദേശങ്ങളിലുമുള്ള സ്ഥാപിച്ചിട്ടുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളും പൊളിച്ച് മാറ്റാൻ ഒരുങ്ങി മണിപ്പൂർ ഭരണകുടം. സംസ്ഥാന സര്‍ക്കാറിന്റെ ഈ കൊടും തീരുമാനത്തിനെതിരെ പ്രതിഷേധം ആളി കത്തുകയാണ്.
ഇംഫാലിലിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം 44 ക്രൈസ്തവ ദേവാലയങ്ങളാണുള്ളതെന്നും, ഇതില്‍ 14 എണ്ണം ലാംഫേല്‍, ലാങ്ങോള്‍ മേഖലകളിലും, 6 എണ്ണം ഗെയിം വില്ലേജ് മേഖലയിലും, 9 എണ്ണം ട്രൈബല്‍ കോളനിയിലും, ഒരെണ്ണം ലെയിമാഖോങ്ങിലുമാണെന്നും എന്നിങ്ങനെയാണ് കണക്ക്. തങ്ങളുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കുവാന്‍ ഫെബ്രുവരി 14 (നാളെ) പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ സംസ്ഥാനത്തുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളോടും ഓള് മണിപ്പൂര്‍ ക്രിസ്റ്റ്യന്‍ ഓര്ഗനൈസേഷന്’ (എ.എം.സി.ഒ) പ്രസിഡന്റ് റവ. പ്രിം വായ്ഫേയി ആഹ്വനം ചെയ്തു. 2011-ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 41%വും ക്രൈസ്തവരാണ്. പൊതുസ്ഥലങ്ങളിലെ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ നിയമാനുസൃതമാക്കിയപ്പോള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചു മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. നിയമാനുസൃതമാക്കിയ 188 ആരാധനാലയങ്ങള്‍ സംബന്ധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ സംസ്ഥാത്തെ ഒരു ക്രിസ്ത്യന്‍ ദേവാലയം പോലും ഉള്‍പ്പെടുന്നില്ലെന്ന് എ.എം.സി.ഒ പ്രസിഡന്റ് റവ. പ്രിം വായ്ഫേയി പത്രസമ്മേളനത്തിലുടെ ഓർപ്പിച്ചു.