ഷിംല: ഹിമാചൽ പ്രദേശിൽ ഭൂകമ്പം. ബിലാസ്പുരാണ് പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 3.2 തീവത്ര രേഖപ്പെടുത്തിയ ചലനം നേരിയ തോതിലെങ്കിലും പൊതുജനത്തെ ആശങ്കയിലാഴ്ത്തി. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച വൈകുന്നേരം 3.49നാണ് ഭൂചലനമുണ്ടായത്. വെള്ളിയാഴ്ച രാത്രിയിൽ ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സാമാന്യം ഭേദപ്പെട്ട ചലനം രേഖപ്പെടുത്തിയിരുന്നു.