ന്യൂഡൽഹി: രാജ്യത്ത് ബാങ്കുകൾ പണിമുടക്കുന്നു. അഖിലേന്ത്യ ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന ബാങ്ക് പണിമുടക്ക്
മാര്‍ച്ച് 15,16 തിയതികളിലാണ് നടത്തുവാൻ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.ബാങ്കിംഗ് മേഖലയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നയങ്ങൾക്ക് എതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻെറ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ , ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കാനറ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസർമാർ തുടങ്ങിയവയ്ക്ക് കീഴിലെ അംഗങ്ങളാണ് പണിമുടക്കാൻ ഒരുങ്ങുന്നത്.
മാർച്ച് 13,14 തീയതികൾ രണ്ടാം ശനിയും ഞായറാഴ്ചയും ആയതിനാൽ ബാങ്കുകൾ പ്രവര്‍ത്തിക്കില്ല. അപ്പോൾ തന്നെ തൊട്ടടുത്ത ദിനങ്ങളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ നാലു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.