ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം തരംഗത്തിന്റെ ഭാഗമായി കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏകദേശം 40,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. അതിൽ, ഇന്നലെ രാവിലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ 11 ശതമാനം കൂടുതലാണ് ഇന്ന് പുറത്തുവിട്ട കണക്കുകൾ. കഴിഞ്ഞ വർഷം നവംബർ 29ന് ശേഷം, ദിനംപ്രതി ഉയരുന്ന രോഗികൾ ഇതാദ്യമാണ്. നിലവിൽ ഇതുവരെ രാജ്യത്ത് 1,15,14,331 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മൊത്തം കണക്കെടുപ്പിൽ മഹാരാഷ്ട്ര, പഞ്ചാബ്, കേരള, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഉയർന്ന് നിൽക്കുന്നത്.